ബലൂച് വിഷയത്തില്‍ ഇടപെട്ടാല്‍ ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്‌നത്തില്‍ ഇടപെടും: പാക്കിസ്ഥാന്‍

അഴിമുഖം പ്രതിനിധി

ബലൂചിസ്ഥാന്‍ വിഷയത്തില്‍ ഇടപെട്ടാല്‍ ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളില്‍ ഇടപെടുമെന്ന താക്കീതുമായി പാക്കിസ്ഥാന്‍ വക്താവ് മുഷാഹിദ് ഹുസൈന്‍ സെയ്ദ്. ബലൂച് വിഷയത്തെ ഇന്ത്യ ഉയര്‍ത്തികൊണ്ടുവന്നാല്‍ ഖലിസ്ഥാന്‍, നാഗാലാന്‍ഡ്, ത്രിപുര, അസം, സിക്കിം വിഷയങ്ങളില്‍ ഇടപെടുമെന്നും അന്തരാഷ്ട്ര തലത്തില്‍ ഇതിനെകുറിച്ച് ഉന്നയിക്കുമെന്നും പാക് വക്താവ് പ്രസ്താവിച്ചു.

ഒരു അയല്‍ രാജ്യത്തിന്റെ രാജ്യാന്തര വിഷയത്തില്‍ പാക്കിസ്ഥാന്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യ ഇത് തെറ്റിക്കുകയാണെങ്കില്‍ തക്കമറുപടി നല്‍കേണ്ടിവരുമെന്നും മുഷാഹിദ് വാഷിംഗ്ടണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

കശ്മീര്‍ വിഷയത്തില്‍ യുഎസിനെ ഇടപെടുത്തുവാനായി പാക് പ്രധാനമന്ത്രിയുടെ പ്രത്യേക ദൂതനായി വാഷിംഗ്ടണില്‍ എത്തിയതായിരുന്നു മുഷാഹിദ്. ഐക്യരാഷ്ട്ര സഭയുടെ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യ കശ്മീരില്‍ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഈ വിഷയത്തില്‍ അമേരിക്ക ഇടപെടണമെന്നും പാക് വക്താവ് യുഎസിനോട് ആവിശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവിശ്യം യുഎസ് തള്ളി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍