ന്യൂസ് അപ്ഡേറ്റ്സ്

യുവാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പിലടച്ച എസ്‌ഐയ്ക്ക് സ്ഥലംമാറ്റം

സംഭവത്തില്‍ പ്രതിഷേധം രൂക്ഷമായതോടെയാണ് വകുപ്പുതല നടപടി

അടിവസ്ത്രം മാത്രം ധരിപ്പിച്ച് യുവാക്കളെ ലോക്കപ്പിലടച്ച കൊച്ചി സൗത്ത് സ്റ്റേഷന്‍ എസ്‌ഐ എ സി വിപിനെ സ്ഥലം മാറ്റി. സംഭവത്തില്‍ പ്രതിഷേധം രൂക്ഷമായതോടെയാണ് വകുപ്പുതല നടപടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

മൂന്ന് യുവാക്കളെയും ഇന്ന് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചിരിക്കുകയാണ്. കൊച്ചിയില്‍ യുവാക്കള്‍ക്കെതിരെ നടന്ന അതിക്രമം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പോലീസ് നയമാണോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവം പുറത്തുവന്നതോടെ ഹൈബി ഈഡന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.

അതിക്രമം കാട്ടിയ എസ്‌ഐയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം എംഎല്‍എ പോലീസ് സ്‌റ്റേഷന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. രാത്രി തന്നെ സ്റ്റേഷന്‍ സന്ദര്‍ശിച്ച പോലീസ് കംപ്ലയിന്റ് സെല്‍ മേധാവി ജസ്റ്റിസ് നാരായണ കുറുപ്പ് ഇതിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് അറിയിച്ചു.

മദ്യപിച്ച് വാഹനമോടിച്ച കേസിലാണ് ഇവരെ പിടികൂടിയത്. വൈദ്യപരിശോധനയ്‌ക്കെന്ന് പറഞ്ഞ് ജെയിലില്‍ എത്തിക്കുകയായിരുന്നു. അതേസമയം യുവാക്കളെ നഗ്നരാക്കി നിര്‍ത്തിയിട്ടില്ലെന്നും ഇവര്‍ക്കെതിരെ പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി നിര്‍വഹണത്തില്‍ തടസം വരുത്തിയ കുറ്റവുമുണ്ടെന്നാണ് എസ്‌ഐ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍