ട്രെന്‍ഡിങ്ങ്

ബിജെപി വിമര്‍ശനം; ഷെഹ്‌ല റാഷിദിനെ വ്യഭിചാരിണിയാക്കി ചിത്രീകരിച്ച് ഗായകന്‍ അഭിജീത്

അഭിജീത്തിനെതിരേ കേസ് എടുക്കണമെന്ന ആവശ്യം ശക്തം

ജെഎന്‍യു സ്റ്റുഡന്റ് യൂണിയന്‍ മുന്‍ വൈസ് പ്രസിഡന്റ് ഷെഹ്‌ല റാഷിദിനെ അശ്ലീലപ്രയോഗത്തിലൂടെ അപമാനിച്ച് ബോളിവുഡ് ഗായകന്‍ അഭിജീത് ഭട്ടാചാര്യ. ഷെഹ് ലയുടെ ഒരു ട്വീറ്റിനുള്ള മറുപടിയെന്നോണമാണ് അഭിജീത്തിന്റെ അതിരുവിട്ട പ്രയോഗങ്ങള്‍ വന്നിരിക്കുന്നത്.

ബിജെപിയെ വിമര്‍ശിച്ചായിരുന്നു ഷെഹ്‌ലയുടെ ട്വീറ്റ്. ഗുജറാത്ത് മുതല്‍ ബംഗാള്‍, മധ്യപ്രദേശ് ഇവിടങ്ങളിലെല്ലാം ബിജെപി നേതാക്കള്‍ സെക്‌സ് റാക്കറ്റും കുട്ടിക്കടത്തും ഐ എസിനുവേണ്ടി ചാരപ്പണിയും നടത്തുന്നുവെന്നായിരുന്നു ഷെഹ്‌ലയുടെ ആരോപണം.

ഇതിനുള്ള മറുപടിയെന്നോണം അഭിജീത്ത് കുറിച്ചത് ഇങ്ങനെയായിരുന്നു; രണ്ടു മണിക്കൂര്‍ നേരത്തേക്ക് മുന്‍കൂര്‍ തന്നെ പണം വാങ്ങിയിട്ടും അവള്‍ ക്ലൈന്റിനെ സംതൃപ്തിപ്പെടുത്തിയില്ല എന്ന കിവംദന്തി കേള്‍ക്കുന്നു. ഷെഹ്‌ലയുടെ ട്വീറ്റ് ചുവടെ ചേര്‍ത്തിരിക്കുന്നതിനാല്‍ അഭിജീത്ത് ആരെയാണു പറയുന്നതെന്നും എന്താണു പറഞ്ഞിരിക്കുന്നതെന്നും വ്യക്തമാണെന്നും ഈ പ്രവര്‍ത്തി വളരെ തരംതാണുപോയതാണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഗുജറാത്തില്‍ നിന്നുള്ള ഈ ഗായകനെതിരേ ഉയരുന്ന വിമര്‍ശനം. സ്ത്രീകളെ അപമാനിച്ച അഭിജീത്തിനെതിരേ കേസ് എടുക്കണമെന്നും ആവശ്യം ശക്തമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍