Top

വ്യക്തിപരമായി വി എസ് അച്യുതാനന്ദനെ പിന്തുണയ്ക്കുന്നില്ല; സീതാറാം യെച്ചൂരി

വ്യക്തിപരമായി വി എസ് അച്യുതാനന്ദനെ പിന്തുണയ്ക്കുന്നില്ല; സീതാറാം യെച്ചൂരി

അഴിമുഖം പ്രതിനിധി

വി എസ് അച്യുതാനന്ദനെ വ്യക്തിപരമായല്ല പിന്തുണയ്ക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വി എസ് ഉയര്‍ത്തുന്ന എല്ലാ വിഷയങ്ങളെയും പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം മനോരമ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. വിഎസിനെ പാര്‍ട്ടി വിരുദ്ധനായി ചിത്രീകരിക്കുന്ന പ്രമേയം തള്ളാനും യെച്ചൂരി തയ്യാറായില്ല. അച്യുതാനന്ദന്‍ പാര്‍ട്ടി വിരുദ്ധനാണെന്നത് ഒരു പൊതുവികാരമല്ലെന്നും ഒരു പ്രത്യേക വിഷയത്തിലാണ് അദ്ദേഹത്തിനെതിരെ പ്രമേയം വന്നതെന്നും യെച്ചൂരി പറഞ്ഞു. അച്ചടക്കം ലംഘിച്ചാല്‍ ജനറല്‍ സെക്രട്ടറിയായാലും പാര്‍ട്ടി വിരുദ്ധനായി മുദ്രകുത്തപ്പെടുമെന്നും യെച്ചൂരി അച്യുതാനന്ദന് പരോക്ഷമുന്നറിയിപ്പ് നല്‍കി.

അതേസമയം സംസ്ഥാന സെക്രട്ടറിയേറ്റ് വി എസിനെതിരെ പാസ്സാക്കിയ പ്രമേയം പത്രസമ്മേളനത്തിലൂടെ പുറത്തുവിട്ട പിണറായിയുടെ നടപടിയെ യെച്ചൂരി തള്ളിയതുമില്ല. പിണറായിയുടെ നടപടിയില്‍ തെറ്റില്ലെന്നാണ് ജനറല്‍ സെക്രട്ടറി പറഞ്ഞത്. കേരളത്തിലെ പാര്‍ട്ടിയിലുള്ള വിഭാഗീയത അവസാനിക്കുമെന്നും സീതറാം യെച്ചൂരി പ്രത്യാശ പ്രകടിപ്പിച്ചു.


Next Story

Related Stories