TopTop
Begin typing your search above and press return to search.

ക്യാമറ കരുത്തുമായി മോട്ടറോള വണ്‍ മാക്രോ

ക്യാമറ കരുത്തുമായി മോട്ടറോള വണ്‍ മാക്രോ

പുതിയ ഇമേജ് സെന്‍സറുമായി മോട്ടറോള വണ്‍ മാക്രോ സ്മാര്‍ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. മാക്രോ ഫൊട്ടോഗ്രഫിക്കു ഗുണം ചെയ്യും വിധം ക്ലോസപ് ചിത്രങ്ങളില്‍ മികവു നല്‍കാനാണ് പുതിയ മാക്രോ സെന്‍സര്‍ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ട്രിപ്പിള്‍ റിയര്‍ ക്യാമറ, ലേസര്‍ ഓട്ടോഫോക്കസ്, വാട്ടര്‍ റെസിസ്റ്റന്‍സ് എന്നിവയും ഫോണിന്റെ എടുത്തു പറയേണ്ട മികവുകളാണ്.

4 ജിബി റാമും 64 ജിബി ഇന്റേണല്‍ മെമ്മറിയുമായെത്തുന്ന ഫോണിന് 9999 രൂപയാണ് വില. ഫ്‌ലിപ്കാര്‍ട്ട് ബിഗ് ദിവാലി സെയിലിന്റെ ഭാഗമായി 12ന് അര്‍ധരാത്രി മുതല്‍ വില്‍പന ആരംഭിക്കും. മീഡിയടെക് ഹെലിയോ പി70 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 6.2 ഇഞ്ച് ഡിസ്‌പ്ലേയും 4000 മില്ലി ആംപിയര്‍ ബാറ്ററിയുമുണ്ട്. 13+2+2 മെഗാപിക്‌സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ, 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിവയുള്ള ഫോണ്‍ ആന്‍ഡ്രോയ്ഡ് 9 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണു പ്രവര്‍ത്തിക്കുന്നത്.


Next Story

Related Stories