Top

സ്നാപ്ഡ്രാഗണ്‍ 855+ പ്രൊസസറുമായി റിയല്‍മി എക്സ് 2 പ്രോ

സ്നാപ്ഡ്രാഗണ്‍ 855+ പ്രൊസസറുമായി റിയല്‍മി എക്സ് 2 പ്രോ

റിയല്‍മിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ഫോണ്‍ റിയല്‍മി എക്സ് 2 പ്രോ ചൈനയില്‍ അവതരിപ്പിച്ചു. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 855+ പ്രൊസസറും 90 ഹെര്‍ട്സ് സ്‌ക്രീനും 64 എംപി സെന്‍സറടങ്ങുന്ന നാല് റിയര്‍ ക്യാമറകളുമാണ് ഫോണിനെ വ്യത്യസ്തമാക്കുന്ന പ്രധാന ഘടകങ്ങള്‍. ലൂണ വൈറ്റ്, പോസീഡന്‍ ബ്ലൂ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക. ആറ് ജിബി + 64 ജിബി, എട്ട് ജിബി + 128 ജിബി, 12 ജിബി+ 256 ജിബി പതിപ്പുകളാണ് വിപണിയില്‍. ഇതില്‍ 64 ജിബി സ്റ്റോറേജ് പതിപ്പില്‍ യുഎഫ്എസ് 2.1 സ്റ്റോറേജ് ആണുള്ളത്. എന്നാല്‍ 128 ജിബി, 256 ജിബി പതിപ്പില്‍ യുഎഫ്എസ് 3.0 ആണുള്ളത്. വേഗമേറിയ സ്റ്റോറേജ് നല്‍കുന്നു ഇത്.

6.5 ഇഞ്ച് വാട്ടര്‍ഡ്രോപ്പ് നോച്ച് ഉള്ള സ്‌ക്രീനും 2400X 1080 പിക്സല്‍ റസലൂഷനും റിയല്‍മി എക്സ് 2 പ്രോയ്ക്ക് നല്‍കുന്നു. സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയില്‍ കൊര്‍ണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണ കവചമുണ്ട്. 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീനിന് 1000 നിറ്റ്സ് തെളിച്ചമുണ്ടാവും.ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 855 + പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ അഡ്രിനോ 640 ജിപിയു ആണുണ്ടാവുക. റിയല്‍മി എക്സ് 2 പ്രോയുടെ ക്വാഡ് റിയര്‍ ക്യാമറയില്‍ സാംസങിന്റെ ജിഡബ്ല്യൂ വണ്‍ സെന്‍സര്‍ ഉപയോഗിച്ചുള്ള 64 എംപി പ്രധാന സെന്‍സറിന് എഫ് 1.8 അപ്പേര്‍ച്ചറുണ്ടാവും. 13 എംപി യുടെ ടെലിഫോട്ടോ ലെന്‍സില്‍ 20X സൂം സൗകര്യവും എഫ് 2.5 അപ്പേര്‍ച്ചറുമുണ്ട്. ഇത് കൂടാതെ എട്ട് എംപി വൈഡ് ആംഗിള്‍ ലെന്‍സും എട്ട് എംപി മാക്രോ ലെന്‍സും ആണുള്ളത്. ക്യാമറയില്‍ 4കെ, 1080 പിക്സല്‍ റസലൂഷനുകളില്‍ 30 എഫ്പിഎസ്, 60 എഫ്പിഎസ് വീഡിയോകള്‍ പകര്‍ത്താം. സെല്‍ഫി ക്യാമറ 16 എംപിയുടേതാണ്. ഡോള്‍ബി അറ്റ്മോസ് ശബ്ദസംവിധാനമാണ് ഫോണിലുള്ളത്. 4000 എംഎഎച്ച് ബാറ്ററിയില്‍ 50 വാട്ട്സ് ചാര്‍ജിങ് സൗകര്യം ലഭിക്കും. ആറ് ജിബി + 64 ജിബി പതിപ്പിന് 2699 യുവാന്‍ ആണ് ചൈനയില്‍ വില. ഇത് ഇന്ത്യയില്‍ ഏകദേശം 27000 രൂപ വരും. എട്ട് ജിബി റാം + 128 ജിബി പതിപ്പിന് 2899 യുവാന്‍ ആണ് വില. ഇത് 29000 രൂപയിലധികം വരും ഇന്ത്യയില്‍. ഏറ്റവും വില കൂടിയ പതിപ്പായ 12 ജിബി റാം + 256 ജിബി പതിപ്പിന് 3299 യുവാന്‍ ആണ് ചൈനയില്‍ വില. ഇത് ഇന്ത്യയില്‍ 33000 രൂപയിലധികം വരും. ഒക്ടോബര്‍ 18 മുതലാണ് ചൈനയില്‍ ഫോണ്‍ വിപണിയില്‍ ലഭ്യമാകുക.


Next Story

Related Stories