TopTop
Begin typing your search above and press return to search.

2020ല്‍ വിപണിയിലെത്തുന്ന വണ്‍പ്ലസ് ഫോണുകള്‍

2020ല്‍ വിപണിയിലെത്തുന്ന വണ്‍പ്ലസ് ഫോണുകള്‍

2020 ല്‍ പുതുതായി മൂന്ന് 8 സീരിസ് ഫോണുകള്‍ വണ്‍പ്ലസ് വിപണിയിലെത്തിക്കുന്നതായി റിപോര്‍ട്ടുകള്‍. നിലവിലുള്ള സീരീസ് ഫോമുകളില്‍ വലിയ മാറ്റങ്ങള്‍ കമ്പനി കൊണ്ടു വരുന്നതായും ടെക്ക് ലോകം പറയുന്നു. വണ്‍പ്ലസില്‍ വില കുറയ്ക്കാനായി പുതിയ ചിപ്സെറ്റ് മുതല്‍ 5ജി കണക്ടിവിറ്റിയും ക്വാഡ് ക്യാമറ സിസ്റ്റവുമൊക്കെ ഉണ്ടാവുമെന്നാണ് ടെക്കികള്‍ വഴി ചോര്‍ന്ന റിപോര്‍ട്ടുകള്‍ പറയുന്നത്.

എന്‍ട്രി ലെവല്‍ ഫോണിനായി ക്വാല്‍കോം ചിപ്സെറ്റ് വണ്‍പ്ലസ് ഉപേക്ഷിച്ചേക്കാമെന്നതാണ് പ്രധാന വിവരം. സ്നാപ്ഡ്രാഗണ്‍ 825 ന് തുല്യമായിരിക്കേണ്ട മീഡിയടെക് ഡൈമെന്‍സിറ്റി 1000 ചിപ്പ് ഫീച്ചര്‍ ചെയ്യുന്നതിലൂടെ വണ്‍പ്ലസ് 8 ലൈറ്റ് ബജറ്റ് ഫോണായി മാറുമെന്നും കരുതുന്നു.വണ്‍പ്ലസ് ഈ വര്‍ഷം മൂന്ന് വണ്‍പ്ലസ് 8 സീരീസ് ഫോണുകളുമായാണ് വിപണിയിലേക്കു വരുന്നത്. ടോപ്പ് ഓഫ്റേഞ്ച് മോഡലിനെ വണ്‍പ്ലസ് 8 പ്രോ എന്നും സാധാരണ മോഡലിനെ വണ്‍പ്ലസ് 8 എന്നും വിളിക്കും. താങ്ങാനാവുന്ന വിലയ്ക്കാവും പുതിയ വേരിയന്റ് ഉണ്ടാവുക. വണ്‍പ്ലസ് 8 ലൈറ്റ് വണ്‍പ്ലസ് 8 നെക്കാള്‍ വിലകുറഞ്ഞതായിരിക്കും, അതിനര്‍ത്ഥം ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 865 പോലെ കഴിവുള്ളതും കൂടുതല്‍ ശക്തവുമല്ലെന്ന് അഭ്യൂഹമുള്ള മീഡിയടെക് ഡൈമെന്‍സിറ്റി 1000 ചിപ്സെറ്റിനെ വണ്‍പ്ലസ് വളരെയധികം ആശ്രയിക്കുമെന്നാണ്.

മീഡിയ ടെക്കിന്റെ ചിപ്പ് 5ജി കണക്റ്റിവിറ്റിയെ പിന്തുണയ്ക്കും എന്നാല്‍ ചെലവ് കുറയ്ക്കുന്നതിന് വണ്‍പ്ലസിന് 4ജി മോഡം ഉപയോഗിക്കുകയും ചെയ്യും. 8 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമായാണ് ഫോണ്‍ വരുന്നത്.ഡിസ്പ്ലേയ്ക്കായി, 90 ഹെര്‍ട്സ് റിഫ്രഷര്‍ നിരക്കിനൊപ്പം 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി+ ഡിസ്പ്ലേ എന്നിവ വണ്‍പ്ലസ് ഉപയോഗിക്കും. 4000 എംഎഎച്ച് ബാറ്ററിയിലാണ് ഇതിന്റെ പ്രവര്‍ത്തനം, കൂടാതെ 30വാട്സ് വാര്‍പ്പ് ചാര്‍ജിംഗ് സംവിധാനവും ഉപയോഗിക്കും. 48 മെഗാപിക്സലിന്റെ പ്രധാന ക്യാമറയും 16 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് ക്യാമറയും 12 മെഗാപിക്സല്‍ ടെലിഫോട്ടോ ക്യാമറയും ഫോട്ടോഗ്രാഫിക്കായി 5എക്സ് ഹൈബ്രിഡ് സൂം വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ വണ്‍പ്ലസിന് ഇത് 30,000 രൂപയില്‍ താഴെ വില്‍ക്കാന്‍ കഴിയും.


Next Story

Related Stories