Top

5000 എംഎഎച്ച് ഫാസ്റ്റ് ചാര്‍ജ് ബാറ്ററി; വിവോ യു 10 വിപണിയില്‍

5000 എംഎഎച്ച് ഫാസ്റ്റ് ചാര്‍ജ് ബാറ്ററി; വിവോ യു 10 വിപണിയില്‍

മുന്‍നിര സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെ ഏറ്റവും പുതിയ വിവോ യു 10 വിപണിയിലെത്തി. 18വാട്ട്‌സ് ഫാസ്റ്റ് ചാര്‍ജ് സാങ്കേതിക വിദ്യയോടെ 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പ്രധാന സവിശേഷത. പൂര്‍ണമായും ഇന്ത്യന്‍ നിര്‍മിത ഫോണായ യു 10 ആമസോണ്‍, വിവോ ഇന്ത്യ ഇ-സ്റ്റോര്‍ എന്നീ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ വഴി ലഭ്യമാകും.

ഏറ്റവും മികച്ച ഡിസൈന്‍, ക്യാമറ, കരുത്തുറ്റ പ്രകടനം എന്നിവയാണ് വിവോ യു 10ന് കമ്പനി അവകാശപ്പെടുന്ന പ്രധാന സവിശേഷതകള്‍. 3ജിബി റാം, 32ജി ബി റോം, 3ജിബി റാം, 64ജിബി റോം, 4ജി ബി റാം, 64 ജിബി റോം എന്നിങ്ങനെ മൂന്ന് പതിപ്പുകളിലാണ് യു10 അവതരിപ്പിച്ചിട്ടുള്ളത്. ഇവ യഥാക്രമം 8,990രൂപ, 9,990 രൂപ, 10,990 രൂപ എന്നീ വിലകളില്‍ ലഭ്യമാണ്. ഫോണിന്റെ സ്റ്റോറേജ് 256ജിബി വരെ വികസിപ്പിക്കാനും സാധിക്കും.

2.0 ജിഗാ ഹേട്‌സ് ക്ലോക്ക് സ്പീഡോടുകൂടിയ 665എഐഇ ക്വാല്‍കൊം സ്‌നാപ്ഡ്രാഗണ്‍ ഒക്റ്റാ കോര്‍ പ്രൊസസര്‍, 8എംപി സെല്‍ഫി ക്യാമറ, 13എംപി എഐ മെയിന്‍ ക്യാമറ എന്നിവയും ഫോണിനെ മികവുറ്റതാക്കുന്നു. പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യപ്പെട്ട ഒരു വിവോ യു 10 ഉപയോഗിച്ച് തുടര്‍ച്ചയായി 38.6 മണിക്കൂര്‍, 15മണിക്കൂര്‍ ഫേസ് ബുക്ക്, 12മണിക്കൂര്‍ യു ട്യൂബ്, 7മണിക്കൂര്‍ പബ്ജി എന്നിവ ഉപയോഗിക്കാന്‍ സാധിക്കും. 18വാട്‌സ് ഫാസ്റ്റ് ചാര്‍ജിങ് സാങ്കേതിക വിദ്യയുടെ ഫലമായി 10മിനിറ്റ് ചാര്‍ജിങ്ങിലൂടെ 4.5മണിക്കൂര്‍ ടോക്ക് ടൈം ലഭിക്കുന്നതിനാവശ്യമായ ചാര്‍ജ് സ്റ്റോര്‍ ചെയ്യപ്പെടും. കൂടാതെ 10മിനിറ്റ് ചാര്‍ജിങ്ങിലൂടെ 2മണിക്കൂര്‍ സോഷ്യല്‍ മീഡിയ, 1.5മണിക്കൂര്‍ യൂട്യൂബ് 1മണിക്കൂര്‍ പബ്ജി എന്നിവയും ഉപയോഗിക്കാന്‍ സാധിക്കും.


Next Story

Related Stories