TopTop
Begin typing your search above and press return to search.

16 ഇഞ്ച് മാക്ബുക്ക് പ്രോ ഇന്ത്യന്‍ വിപണിയില്‍

16 ഇഞ്ച് മാക്ബുക്ക് പ്രോ ഇന്ത്യന്‍ വിപണിയില്‍

ഏറ്റവും മികച്ച സേവനം ലക്ഷ്യമാക്കിയുള്ള ആപ്പിളിന്റെ മാക്ബുക്ക് പ്രോ വിപണിയില്‍. 16 ഇഞ്ച് വലുപ്പം വരുന്ന മോഡലിന് വലിയ ഡിസ്പ്ലേ, ഒന്‍പതാം തലമുറയില്‍പ്പെട്ട ഇന്റല്‍ പ്രോസസ്സറുകള്‍, കൂടിയ ബാറ്ററി ബാക്കപ്പ്, ആകര്‍ഷകമായ കീബോര്‍ഡ് എന്നിവയുണ്ട്. ഇന്ത്യയില്‍ 1,99,900 രൂപയാണ് പ്രാരംഭ വില.

മാക്ബുക്ക് പ്രോ മോഡലില്‍ സജ്ജീകരിച്ചിരിക്കുന്ന ഏറ്റവും വലിയ ഡിസ്പ്ലേയാണെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. ഡിസ്പ്ലേയ്ക്ക് 3072-1920 പിക്സല്‍ റെസലൂഷനും 226 പിപിഐ പിക്സല്‍ ഡെന്‍സിറ്റിയും ഉണ്ട്. പ്രൊഫഷണലുകളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുന്നതിനായി മെച്ചപ്പെട്ട തെര്‍മലുകളും കൂടുതല്‍ സംഭരണവും പുതിയ മാക്ബുക്ക് പ്രോയ്ക്ക് ലഭിക്കുന്നു. ടോപ്പ്സ്പെക്ക് 15 ഇഞ്ച് മാക്ബുക്ക് പ്രോയുമായി താരതമ്യപ്പെടുത്തുമ്പോള്‍, 16 ഇഞ്ച് മോഡല്‍ ശരാശരി രണ്ട് മടങ്ങ് വേഗതയും പ്രകടനത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശേഷിയുമാണെന്ന് ആപ്പിള്‍ പറയുന്നു.കനം കുറഞ്ഞ വെസലുകകള്‍, കീബോര്‍ഡിന് മുകളില്‍ ടച്ച്ബാര്‍, കീബോര്‍ഡിന്റെ സ്പീക്കിംഗ്, ആപ്പിള്‍ 16 ഇഞ്ച് മോഡലിന് പുതിയ മാജിക് കീബോര്‍ഡ് അവതരിപ്പിച്ചു. പൂര്‍ണ്ണ വേഗതയില്‍ ടൈപ്പുചെയ്യുമ്പോള്‍ ശാന്തമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതിനാണ് ഇത്.

5 ജിഗാഹെര്‍ട്സ് വരെ ടര്‍ബോ ബൂസ്റ്റ് വേഗത നല്‍കാന്‍ കഴിയുന്ന ഇന്റല്‍ 6കോര്‍, 8കോര്‍ പ്രോസസ്സറുകള്‍, 64 ജിബി വരെ സപ്പോര്‍ട്ട് ചെയ്യന്ന റാം എല്ലാം മികച്ചവയാണ്. ആപ്പിള്‍ സ്റ്റാന്‍ഡേര്‍ഡ് സ്റ്റോറേജ് കോണ്‍ഫിഗറേഷന്‍ 512ജിബി, 1ടിബി എന്നിങ്ങനെ ഇരട്ടിയാക്കി. ഉപയോക്താക്കള്‍ക്ക് എസ്എസ്ഡികള്‍ വഴി 8 ടിബി വരെ സംഭരണം വര്‍ദ്ധിപ്പിക്കാന്‍ കഴിയും. ഒരൊറ്റ ചാര്‍ജില്‍ 11 മണിക്കൂര്‍ വരെ ബാറ്ററി വാഗ്ദാനം ചെയ്യുന്നു.


Next Story

Related Stories