TopTop
Begin typing your search above and press return to search.

ഐഫോണ്‍ എസ്ഇ ഇന്ത്യന്‍ വിപണിയിലെത്തി; ഓഫറുകള്‍ അറിയാം

ഐഫോണ്‍ എസ്ഇ ഇന്ത്യന്‍ വിപണിയിലെത്തി; ഓഫറുകള്‍ അറിയാം

ഐഫോണ്‍ ബജറ്റ് ഫോണ്‍ എസ് ഇ 2020 ഇന്ത്യന്‍ വിപണിയിലേക്ക് എത്തി. 42,500 രൂപ മുതലാണ് ഫോണിന്റെ ഇന്ത്യന്‍ വിപണിയിലെ വില. ഇന്ന് ഉച്ചയ്ക്ക് 12 നാണ് ഫ്‌ളിപ്കാര്‍ട്ടില്‍ ഫോണ്‍ വില്‍പനയ്ക്ക് എത്തിയത്. ഐഫോണ്‍ എസ്.ഇ 2വിന് കരുത്ത് പകരുക ആപ്പിളിന്റെ A13 ബയോണിക് ചിപ്പായിരിക്കും. മൂന്ന് ജിബി റാമും 64 മുതല്‍ 128 ജിബി വരെ സ്റ്റോറേജ് സ്പേസുമുള്ള മൂന്ന് വേരിയന്റുകള്‍ പുതിയ മോഡലിനുണ്ടാവും. 64 ജിബി വിലയുള്ള അടിസ്ഥാന മോഡലിന് 42,900 രൂപയും 128 ജിബിയുടേത് 47,800 രൂപയുമാണ്, 256 ജിബി മോഡലിന് 58,300 രൂപയാണ്.

ഐഫോണ്‍ എസിഇ (2020) വാങ്ങുന്നവര്‍ക്ക് എച്ച്ഡിഎഫ്സിയില്‍ നിന്നും കാഷ്ബാക്ക് ലഭിക്കും. എച്ച്ഡിഎഫ്സി കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്നവര്‍ക്ക് 3600 രൂപയാണ് കാഷ്ബാക്ക് ലഭിക്കുക. ഇഎംഐ ഓഫറുകളും ബാങ്ക് നല്‍കുന്നുണ്ട്. 64 ജിബി സ്റ്റോറേജ് മോഡിലിന് 42,500 രൂപയും 128 ജിബി മോഡലിന് 47,800 രൂപയും 256 ജി ബി മോഡലിന് 58,300 രൂപയും ആണ് വില. ബാങ്ക് ഓഫര്‍ ലഭിച്ചാല്‍ 64 ജിബി മോഡലിന്റെ വില 38900 രൂപയായി കുറയും. ഓഫര്‍ ഇന്നു മുതല്‍ ജൂണ്‍ 30 വരെ ലഭ്യമാണെന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.

എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ഉടമകൾക്ക് പുറമെ, ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5% പരിധിയില്ലാത്ത ക്യാഷ്ബാക്കും ഇ-കൊമേഴ്‌സ് വെബ്സൈറ്റ് വാഗ്ദാനം ചെയ്യുന്നു. എല്ലാ സ്മാർട്ട്‌ഫോണുകളും സ്മാർട്ട് ടിവികളും വാങ്ങുന്നതിനൊപ്പം 6 മാസത്തെ സൗജന്യ ട്രയൽ യൂട്യൂബ് പ്രീമിയവും ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നു.


Next Story

Related Stories