TopTop
Begin typing your search above and press return to search.

ആപ്പിള്‍ പുതിയ പവര്‍ ബീറ്റ്സ് വയര്‍ലെസ് ഇയര്‍ഫോണുകള്‍ പുറത്തിറക്കി

ആപ്പിള്‍ പുതിയ പവര്‍ ബീറ്റ്സ് വയര്‍ലെസ് ഇയര്‍ഫോണുകള്‍ പുറത്തിറക്കി

ആപ്പിള്‍ പുതിയ പവര്‍ ബീറ്റ്‌സ് വയര്‍ലെസ് ഇയര്‍ഫോണുകള്‍ പുറത്തിറക്കി. ആപ്പിളിന്റെ സഹസ്ഥാപനമായ ബീറ്റ്സ് ബൈ ഡ്രെ എന്ന ഓഡിയോ ബ്രാന്റാണ് പവര്‍ബീറ്റ്സ് ഇയര്‍ഫോണുകള്‍ പുറത്തിറക്കുന്നത്. പവര്‍ബീറ്റ്സ് 3 യ്ക്ക് ശേഷം എത്തുന്ന പവര്‍ ബീറ്റ്സ് ഇയര്‍ഫോണിന് 149.95 ഡോളര്‍ (ഏകദേശം 11000 രൂപ) ആണ് വില. പവര്‍ബീറ്റ്സ് 3 യേക്കാള്‍ 50 ഡോളര്‍ (3600 രൂപയോളം) കുറവാണ് ഇതിന്. നേരത്തെ പുറത്തിറക്കിയ വയര്‍ലെസ് ഇയര്‍ഫോണായ പവര്‍ബീറ്റ്സ് പ്രോയുടെ രൂപകല്‍പനയ്ക്ക് സമാനമാണിത്.

കറുപ്പ്, ചുവപ്പ്, വെള്ള എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഇയര്‍ഫോണ്‍ വില്‍പനയ്ക്കെത്തുക. പവര്‍ബീറ്റ്സ് പ്രോ പൂര്‍ണമായും വയര്‍ലെസ് ഇയര്‍ഫോണുകളായിരുന്നുവെങ്കില്‍ പുതിയ പവര്‍ബീറ്റ്സ് പരസ്പര ബന്ധിതമായ വയര്‍ലെസ് ഇയര്‍ഫോണ്‍ ആണ്. 15 മണിക്കൂറോളം ഇതില്‍ ചാര്‍ജ് ലഭിക്കുമെന്ന് ആപ്പിള്‍ പറയുന്നു. അഞ്ച് മിനിറ്റ് നേരം ചാര്‍ജ് ചെയ്താല്‍ ഒരു മണിക്കൂര്‍ നേരം പാട്ട്കേള്‍ക്കാന്‍ ഇതില്‍ സാധിക്കും.


Next Story

Related Stories