ഏറ്റവും പുതിയ ഐ പാഡ് എയര്‍ പുറത്തിറക്കി ആപ്പിള്‍. ഒപ്പം വില കുറഞ്ഞതും വേഗതയേറിയതുമായ ഐ പാഡിന്റെ മറ്റൊരു പതിപ്പും ആപ്പിള്‍ വണ്‍ സബ്സ്ക്രിപ്ഷന് സേവനങ്ങളും കമ്പനി പരിചയപ്പെടുത്തി. ഐ പാഡ് എയര്‍ ആപ്പിളിന്റെ ടോപ് മോഡല്‍ ആയ ഐ പാഡ് പ്രോ ലൈനിന് തൊട്ടു താഴെ നില്ക്കുന്ന മോഡലാണ്. 2013ല്‍ പുറത്തിറങ്ങിയ ശേഷം 2014 ലും 2019ലും ഫോണിന്റെ അപ്ഡേറ്റകുള് എത്തിയിരുന്നു. ഐ പാഡ് എയര്‍ ആപ്പിളിന്റെ ഏറ്റവും ജനപ്രിയമായ ബ്രാന്‍ഡുകളില്‍ ഒന്നായിരുന്നു. 2019ലെ അപ്ഡേറ്റുകള് വരെ ടച്ച് ഐഡി ഹോം ബട്ടണോടു കൂടിയ പരമ്പരാഗതമായ ഐ പാഡ് ഡിസൈനാണ് ആപ്പിള്‍ പിന്തുടര്ന്നത്. ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന പുതിയ അപ്ഡേറ്റില്‍ ഈ പരമ്പരാഗത ഡിസൈനില്‍ നിന്ന് മാറി പുതിയ ഐ പാഡ് പ്രോ യുമായി സാദൃശ്യമുള്ള ഡിസൈന്‍ പിന്തുടര്‍ന്നിരിക്കുകയാണ് ആപ്പിള്‍.
ആപ്പിളിന്റെ ഏറ്റവും പുതിയ A14 ബയോണിക് പ്രോസസ്സറോട് കൂടിയാണ് ഐ പാഡ് എയറിന്റെ വരവ്. 10.9 ഇഞ്ച് സ്ക്രീന്‍ വലുപ്പത്തോട് കൂടി എത്തുന്ന ഐ പാഡ് എയറിന് ഫെയ്സ് ഐഡന്റിഫിക്കേഷന്‍ സൗകര്യമില്ല. ഇതിനു പകരം മുകളില്‍ പവര്‍ ബട്ടണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ടച്ച് ഐഡി സെന്‍സര്‍ വഴിയാണ് ടാബ്ലറ്റ് അണ്‍ലോക്ക് ചെയ്യുന്നത്. ഇപ്പോള്‍ പുറത്തിറക്കിയ മോഡലില്‍ ആപ്പിള്‍ വികസിപ്പിച്ചെടുത്ത ഏറ്റവും പുതിയ A14 ബയോണിക് പ്രോസസ്സറാണ് ഉപയോഗിച്ചിരിക്കുന്നത്. ആപ്പിളിന്റെ ഉപകരണങ്ങളില്‍ ആദ്യമായാണ് ഈ പ്രോസസ്സര്‍ ഉപയോഗിച്ചിട്ടുള്ളത്.
5nm(നാനോമീറ്റര്‍) സ്കെയില്‍ വരുന്ന ഈ പ്രോസസ്സര്‍ ഐ പാഡ് എയറിന്റെ മുന്‍ പതിപ്പുകളില്‍ ഉപയോഗിച്ചിരുന്ന പ്രോസസ്സറുകളേക്കാള്‍ 40 ശതമാനം കൂടുതല്‍ വേഗതയേറിയാതാണ്. നവീകരിച്ച ഐ പാഡ് എയര്‍ ടാബ്ലറ്റുകളില് പഴയ ലൈറ്റ്നിംഗ് കണക്ടറുകള്‍ക്ക് പകരം USB C പോര്‍ട്ട് ചാര്‍ജിംഗ് സംവിധാനമാണ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ലൈറ്റ്നിംഗ് കണക്ടറുകള്‍ക്ക് പുറമേ നവീകരിച്ച സ്റ്റീരിയോ സ്പീക്കറുകള്‍, ഐ പാഡ് പ്രോയുടേതിന് തുല്യമായ 12 മെഗാ പിക്സല്‍ പിന് ക്യാമറയും ഉള്‍പ്പെടുന്നു. ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്ന ഐ പാഡ് എയറിന്റെ 54,999 രൂപക്ക് തുല്യമാണ്. ഇപ്പോള്‍ യൂറോപ്പിലെ വിപണികളിലാണ് ഐ പാഡ് എയര്‍ ലഭ്യമായിട്ടുള്ളത്. അമരിക്കയില്‍ ഒക്ടോബറില്‍ ഫോണ്‍ പുറത്തിറങ്ങും.
ഐ പാഡ് എയറിനൊപ്പം ആപ്പിള്‍ പുറത്തിറക്കുന്ന അവരുടെ എട്ടാം ജനറേഷന് ഐ പാഡില്‍ വേഗതയേറിയ A 12 ചിപ്പുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ വില 31,234 രൂപയ്ക്ക് തുല്യമാണ്. താരതമ്യേന വില കുറഞ്ഞ ഈ ഐ പാഡുകള്‍ ലോക്ക് ഡൗണ്‍ വര്‍ക്ക് ഫ്രം ഹോം എന്നിവ കാരണം യൂറോപ്പിലും അമേരിക്കയിലും കൂടുതല്‍ വിറ്റഴിഞ്ഞിരുന്നു. വിപണിയില്‍ ഇറക്കിയ പുതിയ ഐ പാഡുകള്ക്കൊപ്പം ആപ്പിള്‍ വണ്‍ എന്ന പേരില്‍ പുതിയ സബ്സ്ക്രിപ്ഷന് പദ്ധതിക്കും ഐ ഫോണ്‍ നിര്‍മാതാക്കള്‍ തുടക്കം കുറിച്ചു. ഈ പദ്ധതിയില്‍ ആപ്പിളിന്റെ സേവനങ്ങളായ ആപ്പിള്‍ മ്യൂസിക്, ടിവി, ന്യൂസ്, ഗയിം, സ്റ്റോറേജ് എന്നിവ ഒരു പ്ലാറ്റ്ഫോര്മില് തന്നെ ലഭ്യമാകും. ഐപാഡ്, ഐഫോണ്‍ ലൈനുകള്‍ക്കായുള്ള ഏറ്റവും പുതിയ സോഫ്റ്റ്വെയര് അപ്ഡേറ്റ് ബുധനാഴ്ച പുറത്തിറങ്ങുമെന്നും ആപ്പിള്‍ അറിയിച്ചു.