TopTop
Begin typing your search above and press return to search.

ആപ്പിള്‍ ചൈനയില്‍ നിന്നും സ്മാര്‍ട്ട് ഫോണ്‍ ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റുന്നു?

ആപ്പിള്‍ ചൈനയില്‍ നിന്നും സ്മാര്‍ട്ട് ഫോണ്‍ ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റുന്നു?

അമേരിക്കന്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ ചൈനയില്‍ നിന്നും സ്മാര്‍ട്ട് ഫോണ്‍ ഉത്പാദനം ഇന്ത്യയിലേക്ക് മാറ്റുന്നതായി റിപോര്‍ട്ടുകള്‍. ആപ്പിള്‍ 20 ശതമാനം നിര്‍മാണം ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് മാറ്റുന്നതായും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ആപ്പിള്‍ കമ്പനി അധികൃതര്‍ ചര്‍ച്ച നടത്തിയതായാണ് റിപോര്‍ട്ടുകള്‍.

ബിസിനസ്സ് ഇന്ത്യയിലേക്ക് മാറ്റുന്നത് വഴി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 40 ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണമാണ് ഇവിടെ ആപ്പിള്‍ ലക്ഷ്യമിടുന്നത്. രാജ്യത്ത് സ്മാര്‍ട്ട് ഫോണുകളുടെയും ഇലക്ട്രോണിക് വസ്തുക്കളുടെയും ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബറില്‍ ആപ്പിളിന്റെ എക്‌സിക്യൂട്ടീവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ കൂടി ഭാഗമായാണ് ആപ്പിള്‍ ബിസിനസ്സ് ഇന്ത്യയിലേക്ക് മാറ്റാന്‍ ഒരുങ്ങുന്നത് എന്നാണ് വിവരം. ആപ്പിളിനു പുറമേ പ്രമുഖ സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ സാംസംഗ്, ലാവ തുടങ്ങിയവയുടെ എകസ്‌ക്യൂട്ടീവുകളുമായും മോദി ചര്‍ച്ച നടത്തിയിരുന്നു. നിലവില്‍ ഉല്‍പന്നങ്ങള്‍ ചൈനയില്‍ നിര്‍മിക്കുന്ന പല കമ്പനികളും സമാന രീതിയില്‍ നിര്‍മാണം മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതായാണ് റിപോര്‍ട്ട് വിശദമാക്കുന്നത്. പ്രാദേശിക തലത്തില്‍ നിര്‍മിക്കുന്നതിനുള്ള സാധ്യതകളാണ് ആപ്പിള്‍ പരിശോധിക്കുന്നതെന്നാണ് നിരീക്ഷണം. മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിര്‍മാണത്തിനായി ചൈനയല്ലാതെ മറ്റ് സമാന്തര മാര്‍ഗങ്ങളെക്കുറിച്ചാണ് ആപ്പിള്‍ ആലോചിക്കുന്നത്. ചൈനയില്‍ നിന്ന് ബിസിനസുകള്‍ മാറ്റാന്‍ താല്‍പര്യപ്പെടുന്ന കമ്പനികള്‍ക്ക് ജപ്പാന്‍ ഇതിനോടകം 2.2 ബില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.


Next Story

Related Stories