TopTop
Begin typing your search above and press return to search.

2020 ല്‍ രണ്ട് ഐഫോണ്‍ എസ്ഇ2 മോഡുലുകള്‍ എത്തും

2020 ല്‍ രണ്ട് ഐഫോണ്‍ എസ്ഇ2 മോഡുലുകള്‍ എത്തും

2020 ല്‍ ആപ്പിള്‍ പുതുതായി രണ്ട് ഐഫോണ്‍ എസ്ഇ 2 മോഡുലുകള്‍ പുറത്തിറക്കുമെന്ന് റിപോര്‍ട്ടുകള്‍. ഐഫോണ്‍ എസ്ഇ2 ഫോണ്‍ 2020 ആദ്യം തന്നെ എത്തുമെന്നും രണ്ടാമത്തെ എസ്ഇ 2 പതിപ്പ് ഈ വര്‍ഷം അവസാനത്തോടെയോ അല്ലെങ്കില്‍ 2021 ആദ്യമോ പുറത്തിറക്കുമെന്നാണ് സൂചന. ജനപ്രിയമായ നാല് ഇഞ്ച് ഐഫോണ്‍ എസിഇയുടെ പിന്‍ഗാമിയായെത്തുന്ന ഐഫോണ്‍ എസിഇ 2 പതിപ്പിന് ഐഫോണ്‍ 8 നെ പോലെ 4.7 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീന്‍ ആയിരിക്കുമെന്നാണ് വിവരം. ഐഫോണ്‍ 11, 11 പ്രോ ഫോണുകളില്‍ ഉപയോഗിച്ച ആപ്പിളിന്റെ എ13 പ്രൊസസര്‍ ആയിരിക്കും ഫോണില്‍. മൂന്ന് ജിബി ആവും റാം ശേഷി.

അതേസമയം ഐഫോണ്‍ എസ്ഇ2 രണ്ടാം പതിപ്പിന് ഐഫോണ്‍ എസ്ഇ2 പ്ലസ് എന്നായിരിക്കും പേര് നല്‍കുക. ഇതില്‍ 5.5 ഇഞ്ചോ , 6.1 ഇഞ്ചോ വലിപ്പമുള്ള എല്‍സിഡി ഡിസ്പ്ലേ ആയിരിക്കുമുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ട്. നോച്ച് സ്‌ക്രീനും പവര്‍ബട്ടനിലെ ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിനുണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.


Next Story

Related Stories