TopTop
Begin typing your search above and press return to search.

അസ്യൂസ് ഫോണുകളുടെ വില കുറച്ചു

അസ്യൂസ് ഫോണുകളുടെ വില കുറച്ചു

അസ്യൂസ് ഫോണുകളുടെ വില വെട്ടികുറച്ചു. അസ്യൂസിന്റെ 6Z,5Z എന്നീ ഫോണുകളുടെ വിലയാണ് കുറച്ചത്. വില കുറച്ചത് താല്‍കാലിക ഓഫറല്ലെന്നും വിപണിയില്‍ സ്ഥിരമായി ഈ വില തന്നെയായിരിക്കുമെന്നും കമ്പനി അറിയിച്ചു. ജൂണ്‍ മാസത്തിലാണ് 6Z വിപണിയില്‍ ഇറങ്ങിയത്. അപ്പോള്‍ ഫോണിന്റെ വില 31,999 രൂപയായിരുന്നു. പുതിയ വിലപ്രകാരം 6Z 6GB + 64GB മോഡലിന് വില 27,999 രൂപയായിരിക്കും. ഇതേ ഫോണിന്റെ 6GB + 128GB മോഡലിന് മുന്‍പ് വില 34,999 രൂപയായിരുന്നു. ഇപ്പോള്‍ കുറഞ്ഞ വിലയില്‍ ഈ മോഡല്‍ 30,999 രൂപയ്ക്ക് ലഭിക്കും. ഇതേ സമയം ഈ ഫോണിന്റെ 8GB+256 ഹൈ എന്റ് മോഡല്‍ മുന്‍വിലയില്‍ നിന്നും 4000 രൂപ കുറവില്‍ 34999 രൂപയ്ക്ക് ലഭിക്കും.

ഇതേ സമയം 5Z മോഡലുകളുടെ വിലയിലും വലിയ കുറവാണ് വരുത്തിയിരിക്കുന്നത്. ASUS 5Z 6GB + 64GB മോഡലിന് ലോഞ്ചിംഗ് സമയത്തെ വില 21,999 രൂപയായിരുന്നു. എന്നാല്‍ പുതിയ വിലക്കുറവില്‍ 5000 രൂപ കുറവില്‍ 16,999 രൂപയ്ക്ക് ഈ ഫോണ്‍ ലഭിക്കും. 5Z 6GB + 128GB മോഡലിന്റെ വില 24,999 ല്‍ നിന്നും 18,999 ആയി കുറച്ചിട്ടുണ്ട്. ഇത് പോലെ തന്നെ ഈ ഫോണിന്റെ 8ജിബി പതിപ്പിന് 28,999 ഉണ്ടായിരുന്ന വില 21,999 ആയി കുറച്ചിട്ടുണ്ട്.


Next Story

Related Stories