TopTop
Begin typing your search above and press return to search.

മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നു

മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നു

ആഗോള സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നതായി 2019ലെ മൂന്നാം പാദവാര്‍ഷികത്തിലെ സ്മാര്‍ട്ട്ഫോണ്‍ വില്‍പനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. സാംസങ്, വാവെയ്, ഒപ്പോ, ഷവോമി, വിവോ തുടങ്ങിയ ബ്രാന്‍ഡുകളെല്ലാം തങ്ങളുടെ വന്‍ വില്‍പന നടത്തുന്നത് മിഡ് റേഞ്ച് ഫോണുകളിലാണ്. ഏറ്റവും പുതിയ ആഢംബര ഫോണ്‍ എന്നതിനേക്കാള്‍ കൂടുതല്‍ ഫീച്ചേഴ്സും സൗകര്യവുമുള്ള സ്മാര്‍ട്ട്ഫോണ്‍ എന്ന നിലയ്ക്കാണ് മിഡ് റേഞ്ച് ഫോണുകള്‍ വിപണി കീഴടക്കുന്നത്.

ആഢംബര ഫോണുകള്‍ വാങ്ങിയിരുന്ന പലരും മിഡ് റേഞ്ച് ഫോണുകളിലേക്ക് മാറുന്നതായും റിപോര്‍ട്ടുകള്‍ പറയുന്നു. അതേസമയം 2018ലെ മൂന്നാം പാദവര്‍ഷത്തെ സ്മാര്‍ട്ട്ഫോണ്‍ വില്‍പനയേക്കാള്‍ 0.4%ത്തിന്റെ കുറവാണ് 2019ലെ സ്മാര്‍ട്ട്ഫോണ്‍ വിപണി രേഖപ്പെടുത്തിയിരിക്കുന്നത്. വില്‍പനയില്‍ മുന്നില്‍ ദക്ഷിണകൊറിയന്‍ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്ങ് തന്നെ. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 7.8ശതമാനത്തിന്റെ വളര്‍ച്ചയാണ് സാംസങ് രേഖപ്പെടുത്തിയത്. സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ വില്‍ക്കുന്ന ഫോണുകളില്‍ 20.4%വും സാംസങിന്റേതാണ്(2018ല്‍ 18.9%). വില്‍പനയിലെ കുതിച്ചുചാട്ടത്തിന് സാംസങ്ങിനെ സഹായിച്ചത് മിഡ് റേഞ്ച് ഫോണുകളും എന്‍ട്രി ലെവല്‍ ഫോണുകളാണ്. വാവെയ്, ഒപ്പോ, ഷവോമി തുടങ്ങി മിഡ് റേഞ്ച് ഫോണുകളുടെ മാര്‍ക്കറ്റില്‍ മത്സരിക്കുന്ന കമ്പനികള്‍ക്കൊക്കെ നേട്ടമുണ്ടാക്കാനായി. അതേസമയം പ്രധാന ആഢംബര ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന് പ്രതീക്ഷിച്ച വളര്‍ച്ച ലഭിച്ചതുമില്ല. 2018ലെ മൂന്നാം പാദത്തില്‍ വിപണിയില്‍ 11.8% പങ്കുണ്ടായിരുന്ന ആപ്പിളിന്റെ ഇക്കൊല്ലത്തെ ഓഹരി 10.5ശതമാനമായി കുറഞ്ഞു.


Next Story

Related Stories