TopTop
Begin typing your search above and press return to search.

ജനക്കൂട്ടത്തിനിടയില്‍ മുഖം നോക്കി ആളെ തിരിച്ചറിയുന്ന ചൈനീസ് ക്യാമറ

ജനക്കൂട്ടത്തിനിടയില്‍ മുഖം നോക്കി ആളെ തിരിച്ചറിയുന്ന ചൈനീസ് ക്യാമറ

ചൈനയില്‍ ഫുഡാന്‍ യൂണിവേഴ്സിറ്റിയിലേയും ചാങ്ചുങ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളിജിയിലേയും ഫൈന്‍ മെക്കാനിക്കസ് ആന്‍ഡ് ഫിസിക്സിലേയും ശാസ്ത്രജ്ഞന്മാര്‍ ചേര്‍ന്ന് സൃഷ്ടിച്ച പുതിയ 500 മെഗാപിക്‌സല്‍ സെന്‍സറിന് പതിനായിരക്കണക്കിന് ആളുകള്‍ക്കിടയില്‍ നിന്ന് ഒരു മുഖം തിരിച്ചറിയാന്‍ പൊലീസിനെ സഹായിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

'സൂപ്പര്‍ ക്യാമറ' എന്നു വിളിക്കുന്ന ഈ സജ്ജീകരണം ഉപയോഗിച്ച് ഒരു സ്റ്റേഡിയത്തില്‍ കയറിപ്പറ്റിയിരിക്കുന്ന പതിനായിരക്കണക്കിന് ആളുകളില്‍ തങ്ങളന്വേഷിക്കുന്ന ആളുണ്ടോ എന്ന് അറിയാനാകുമെന്നാണ് റിപ്പോര്‍ട്ട്. ചൈനാ ഇന്റര്‍നാഷണല്‍ ഇന്‍ഡ്സ്ട്രി ഫെയര്‍ എന്ന മേളയില്‍ ഈ സെന്‍സര്‍ നിര്‍മിക്കാന്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്മാരില്‍ ഒരാളായ സിയാവോയാങ് സെങ് ആണ് ഈ ക്യാമറ പരിചയപ്പെടുത്തിയതെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെന്‍സറിന്റെ റെസലൂഷന്‍ 500 എംപിയാണ്. ഇത് ക്ലൗഡും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധിപ്പിച്ചിരിക്കും. ഇതിലൂടെ തത്സമയ ഫേഷ്യല്‍ റെക്കഗ്‌നിഷനാണ് പുതിയ സംവിധാനത്തിന്റെ പ്രധാന മികവ്. അള്‍ട്രാ വൈഡ് ലെന്‍സിന്റെ സഹായത്തോടെ ഒരു കൂറ്റന്‍ സ്റ്റേഡിയത്തില്‍ കയറിയിരിക്കുന്ന ഓരോരുത്തരെയും തിരിച്ചറിയാമെന്നതാണ് ഇതുകൊണ്ടുള്ള ഗുണം. ഇനി ഇതൊന്നും പോരെങ്കില്‍ 500 എംപി റെസലൂഷനില്‍ വിഡിയോ പകര്‍ത്താനും സെന്‍സറിനാകുമെന്ന് പറയുന്നു.

എന്നാല്‍ പ്രായോഗിക തലത്തില്‍ ഇത് പൂര്‍ണമായും ഉപയോഗിക്കാന്‍ ഇനി എത്ര നാള്‍ കാത്തിരിക്കണമെന്നും ചോദിക്കുന്നവര്‍ ഉണ്ട്. ആള്‍ക്കൂട്ടത്തില്‍ നിന്ന് ഈ സെന്‍സറിന് ഒരു പ്രത്യേക ആളെ കണ്ടെത്താനൊക്കെ സാധിക്കുമായിരിക്കും. എന്നാല്‍ 500 മെഗാപിക്‌സല്‍ ഡേറ്റ പ്രോസസ് ചെയ്യാന്‍ മണിക്കൂറുകള്‍ എടുക്കുമെന്നും ചോദ്യം ഉയരുന്നുണ്ട്.


Next Story

Related Stories