TopTop
Begin typing your search above and press return to search.

കൊറോണ വൈറസ്: റെഡ്മി നോട്ട് 8 ന് വില കൂടി

കൊറോണ വൈറസ്: റെഡ്മി നോട്ട് 8 ന് വില കൂടി

ചൈനയിലെ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ വിതരണ ശൃഖലയുടെ പ്രവര്‍ത്തനവും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയും അവതാളത്തിലായെന്ന കാരണത്താല്‍ മുന്‍നിര ചൈനീസ് സ്മാര്‍ട്ഫോണ്‍ ബ്രാന്റായ ഷാവോമി റെഡ്മി നോട്ട് 8 സ്മാര്‍ട്ഫോണിന് ഇന്ത്യയില്‍ വില വര്‍ധിപ്പിച്ചു. 500 രൂപയാണ് വര്‍ധിപ്പിച്ചത്. വില വര്‍ധനവ് താല്‍കാലികമാണ്.

റെഡ്മി നോട്ട് 8 4ജിബി റാം+ 64 ജിബി സ്റ്റോറേജ് പതിപ്പിന് മാത്രമാണ് വില വര്‍ധിക്കുക. 9999 രൂപയ്ക്ക് വിറ്റിരുന്ന ഫോണിന് വില വര്‍ധിക്കുന്നതോടെ 10499 രൂപയാവും. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പല കമ്പനികളും ഫാക്ടറികള്‍ താല്‍കാലികമായി അടച്ചിട്ടിരിക്കുകയാണ്. ഇതേ തുടര്‍ന്നാണ് ഇലക്ട്രോണിക് ഉപകരണ നിര്‍മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ലഭ്യത കുറഞ്ഞത്. ഈ സാഹചര്യത്തിലാണ് വിലവര്‍ധനവിലേക്ക് കമ്പനിയെ നയിച്ചത്. നിലവില്‍ ആമസോണ്‍ വെബ്സൈറ്റില്‍ റെഡ്മി നോട്ട് 8 സ്റ്റോക്കില്ല എന്നാണ് കാണിക്കുന്നതെങ്കിലും ഫോണ്‍ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.


Next Story

Related Stories