TopTop
Begin typing your search above and press return to search.

അമേരിക്കയിലെ വംശീയ പ്രക്ഷോഭം; ആന്‍ഡ്രോയിഡ് 11 പുറത്തിറക്കുന്നത് ഗൂഗിള്‍ മാറ്റിവെച്ചു

അമേരിക്കയിലെ വംശീയ പ്രക്ഷോഭം; ആന്‍ഡ്രോയിഡ് 11 പുറത്തിറക്കുന്നത് ഗൂഗിള്‍ മാറ്റിവെച്ചു

ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ആന്‍ഡ്രോയിഡ് 11 പുറത്തിറക്കുന്നത് ഗൂഗിള്‍ നീട്ടിവെച്ചു. നാളെ ആന്‍ഡ്രോയിഡ് 11 അവതരിപ്പിക്കുമെന്നായിരുന്നു ഗൂഗിള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. ആന്‍ഡ്രോയിഡിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ നിങ്ങളോട് പങ്കുവെക്കാനുള്ള ആവേശത്തിലാണ് ഞങ്ങള്‍. എന്നാല്‍ ഇത് ആഘോഷിക്കാനുള്ള സമയമല്ല. ജൂണ്‍ മൂന്നിന് നടത്താനിരുന്ന പരിപാടിയും ബീറ്റാ റിലീസും ഞങ്ങള്‍ നീട്ടിവെക്കുകയാണ് എന്ന് ഗൂഗിള്‍ പറഞ്ഞു. ജോര്‍ജ് ഫ്ലോയിഡ് എന്ന കറുത്തവര്‍ഗക്കാരനെ അമേരിക്കയിലെ മിനിയപൊലിസില്‍ പോലീസുകാര്‍ ശ്വാസം മുട്ടിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധം കനത്ത സാഹചര്യത്തിലാണ് ആന്‍ഡ്രോയിഡ് 11 അവതരിപ്പിക്കുന്ന പരിപാടി മാറ്റിവെച്ചത്.

ആന്‍ഡ്രോയിഡ് 11 ന്റെ ഡെവലപ്പര്‍ പ്രിവ്യൂ ഫെബ്രുവരിയിലാണ് ഗൂഗിള്‍ പുറത്തിറക്കിയത്. ജൂണില്‍ നടത്താനിരുന്ന പരിപാടി ഓണ്‍ലൈന്‍ വഴി നടത്താന്‍ ഗൂഗിള്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, പുതിയ ആന്‍ഡ്രോയിഡ് പതിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഗൂഗിള്‍ ട്വീറ്റ് ചെയ്തു. കൃത്യമായ ഒരു തീയ്യതി അറിയിച്ചിട്ടില്ല. റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.


Next Story

Related Stories