TopTop
Begin typing your search above and press return to search.

ഗൂഗിളിന്റെ 'നിയര്‍ബൈ ഷെയറിങ്' ടൂള്‍ ഓഗസ്റ്റില്‍ ആന്‍ഡ്രോയിഡില്‍ ലഭ്യമാക്കും

ഗൂഗിളിന്റെ നിയര്‍ബൈ ഷെയറിങ് ടൂള്‍ ഓഗസ്റ്റില്‍ ആന്‍ഡ്രോയിഡില്‍ ലഭ്യമാക്കും

ആപ്പിളിന്റെ എയര്‍ഡ്രോപ്പ് മാതൃകയാക്കിയുള്ള പുതിയ ഫയല്‍ ഷെയറിങ് ഫീച്ചര്‍ ഗൂഗിള്‍ ഓഗസ്റ്റില്‍ ലഭ്യമാക്കുമെന്നാണ് റിപോര്‍ട്ടുകള്‍. 'നിയര്‍ബൈ ഷെയറിങ്' എന്ന് പേരിട്ടിരിക്കുന്ന ഈ ആന്‍ഡ്രോയിഡ് ഫീച്ചര്‍ ബീറ്റാ പരീക്ഷണ ഘട്ടത്തിലാണ്. ആന്‍ഡ്രോയിഡ് 6 ഉം അതിന് ശേഷവുമെത്തിയ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഈ ഫീച്ചര്‍ പ്ലേ സ്റ്റോര്‍ അപ്‌ഡേറ്റ് വഴി ലഭ്യമാകും.

ആപ്പിള്‍ എയര്‍ഡ്രോപ്പിനെ പോലെ തന്നെ വളരെ എളുപ്പത്തില്‍ ഫയല്‍ കൈമാറ്റം സാധ്യമാകുന്ന സേവനമാവും നിയര്‍ബൈ ഷെയറിങ്. ചിത്രങ്ങള്‍, വീഡിയോകള്‍, ലിങ്കുകള്‍ ഉള്‍പ്പടെയുള്ള ഫയലുകള്‍ നിയര്‍ബൈ ഷെയറിങ് വഴി പങ്കുവെക്കാം. ബ്ലൂടൂത്തും വൈഫൈയും അടിസ്ഥാനമാക്കിയാണ് ആപ്പ് പ്രവര്‍ത്തിക്കുന്നത്. ആപ്പിള്‍ ഉപകരണങ്ങള്‍ തമ്മില്‍ എളുപ്പത്തിലും വേഗത്തിലും ഫയലുകള്‍ കൈമാറാന്‍ ഇതുവഴി സാധിക്കുന്ന സംവിധാനമാണ് എയര്‍ഡ്രോപ്പ്. ഐഓഎസിലും മാക്ക് ഓഎസിലും എയര്‍ഡ്രോപ്പ് സേവനം നേരത്തെ ലഭ്യമാണ്.


Next Story

Related Stories