TopTop
Begin typing your search above and press return to search.

ഒരേ സമയം കൂടുതല്‍ ഡിവൈസുകളില്‍ ലോഗിന്‍ ചെയ്യാം, സന്ദേശങ്ങള്‍ മുഴുവനായും നീക്കം ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

ഒരേ സമയം കൂടുതല്‍ ഡിവൈസുകളില്‍ ലോഗിന്‍ ചെയ്യാം, സന്ദേശങ്ങള്‍ മുഴുവനായും നീക്കം ചെയ്യാം; പുതിയ ഫീച്ചറുമായി വാട്‌സാപ്പ്

വാട്‌സാപ്പ് പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഒരു ഫോണിലോ, ടാബ്ലറ്റിലോ ആണ് വാട്സാപ്പ് ഒരു സമയം ലോഗിന്‍ ചെയ്യാന്‍ പറ്റുക. ഇതിനൊപ്പം ബ്രൗസറിലോ ഡെസ്‌ക്ടോപ്പ് ആപ്പിലോ വാട്‌സാപ്പ് വെബ് പതിപ്പും ഉപയോഗിക്കാം. എന്നാല്‍ ഒന്നിലധികം ഫോണുകളിലോ ടാബുകളിലോ ഒരേസമയം ലോഗിന്‍ ചെയ്യാനുള്ള ഫീച്ചര്‍ വാട്‌സാപ്പ് പരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ട്.

മറ്റൊന്ന് ചാറ്റ് വിന്‍ഡോയില്‍ പുതിയൊരു സെര്‍ച്ച് ഓപ്ഷന്‍ കൂടി ഇനി ഉപഭോക്താക്കള്‍ക്ക് കാണാനാകും. ഇവിടെ ഡേറ്റ് അടിസ്ഥാനത്തില്‍ മെസേജുകള്‍ തെരയാന്‍ സാധിക്കും. ആന്‍ഡ്രോയിഡ്, ഐഒസ്, എന്നിവയില്‍ ബീറ്റാ ബില്‍ഡുകള്‍ക്കായി ഡബ്ല്യുഎ ബിറ്റ ഇന്‍ഫോയിലെ കണ്ടെത്തിയ ഈ പുതിയ സവിശേഷതകള്‍ പരീക്ഷണ ഘട്ടത്തിലാണ്. ജോലി സ്ഥലങ്ങളിലടക്കം കൂടുതല്‍ സമയം വാട്‌സാപ്പ് ഉപയോഗിക്കുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ഏറെ സഹായകമാകും. ഐഒഎസ് വെര്‍ഷനില്‍ ഇത് വിജയകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായി ഫീച്ചര്‍ അവതരിപ്പിക്കുമ്പോള്‍ ഇത് ആന്‍ഡ്രോയിഡ് പ്ലാറ്റ്‌ഫോമുകളില്‍ കൂടി ലഭ്യമാകും. നിലവില്‍ തന്നെ വാട്‌സാപ്പില്‍ സെര്‍ച്ച് സംവിധാനം ഉണ്ട്. എന്നാല്‍ ഇത് വാക്കുകള്‍ നല്‍കി കണ്ടെത്തുന്ന രീതിയിലുള്ളതാണ്. പുതിയ ഫീച്ചര്‍ വരുന്നതോടെ ചാറ്റ് വിന്‍ഡോയില്‍ ഡേറ്റ് നല്‍കി, പ്രത്യേക ദിവസത്തെ മെസേജുകള്‍ കണ്ടെത്താനാകും.

വാട്സാപ്പ് വെബ് നിലവില്‍ ഫോണിലെ ആപ്പിനെ ആശ്രയിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വാട്സാപ്പ് വെബ് വഴി ഡെസ്‌ക്ടോപ്പില്‍ നിന്ന് ചാറ്റ് ചെയ്യാനും മെസേജുകള്‍ പരിശോധിക്കാനുമൊക്കെ സാധിക്കും. പക്ഷേ ഇതിന് ഫോണ്‍ ഇന്റര്‍നെറ്റുമായി കണക്ടഡ് ആയിരിക്കണം. ഫോണിലെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടാല്‍ വാട്സാപ്പ് വെബില്‍ പിന്നെ പുതുതായി വരുന്ന മെസേജുകള്‍ കാണാനോ ആര്‍ക്കെങ്കിലും സന്ദേശമയക്കാനോ സാധിക്കില്ല. ഈ പ്രശ്‌നം മറികടക്കാന്‍, ഫോണ്‍ ഓഫ് ആയാല്‍ പോലും വാട്സാപ്പ് വെബ് ഉപയോഗിക്കാവുന്ന തരത്തിലുള്ള സംവിധാനം പുതിയ വെര്‍ഷനുകളിലുണ്ടാവുമെന്നും സന്ദേശങ്ങള്‍ മുഴുവനായും മായ്ക്കാനും സാധിക്കുമെന്ന് ഡബ്ല്യുഎ ബിറ്റ ഇന്‍ഫോയിലെ ബ്ലോഗ് പോസ്റ്റില്‍ പറയുന്നു.

പുതിയ അപ്‌ഡേറ്റ് ഷെയര്‍ചാറ്റ് വീഡിയോ പിന്തുണയ്ക്കുന്നതാണ്. ഈ സേവനം ഇന്ത്യയില്‍ അത്ര ജനപ്രിയമല്ലെങ്കിലും ചാറ്റ് റൂമുകള്‍ ഉള്‍പ്പെടുന്ന ഒരു സോഷ്യല്‍ നെറ്റ്വര്‍ക്കാണ് ഷെയര്‍ചാറ്റ്. ''ഷെയര്‍ചാറ്റില്‍ ഹോസ്റ്റുചെയ്തിരിക്കുന്ന വീഡിയോകള്‍ക്കായി ഒരു സംയോജിത പ്ലയര്‍ ക്രമീകരിക്കാന്‍ വാട്ട്സ്ആപ്പ് തീരുമാനിച്ചു, അതിനാല്‍ നിങ്ങള്‍ക്ക് അവ വാട്ട്സ്ആപ്പിനുള്ളില്‍ കാണാന്‍ കഴിയും. സവിശേഷത ലഭ്യമാകുമ്പോള്‍ നിങ്ങള്‍ ഒരു ഷെയര്‍ചാറ്റ് വീഡിയോ ലിങ്ക് പങ്കിടുമ്പോള്‍, അതിന്റെ പ്രിവ്യൂ വാട്ട്സ്ആപ്പില്‍ ലഭ്യമാകും, ഡബ്ല്യുഎ ബിറ്റ പറഞ്ഞു.

Yes, it"s the ability to use your WhatsApp account from 4 devices at the same time.
Under development, but it"s great!

📱📱📱📱 pic.twitter.com/JYvtMahrag
— WABetaInfo (@WABetaInfo) June 12, 2020

Next Story

Related Stories