TopTop
Begin typing your search above and press return to search.

മികച്ച ബാറ്ററി; നോക്കിയ 2.3 വിപണിയില്‍ എത്തുന്നു

മികച്ച ബാറ്ററി; നോക്കിയ 2.3 വിപണിയില്‍ എത്തുന്നു

എച്ച്എംഡി ഗ്ലോബൽ എൻട്രി സെഗ്മെന്റ് സ്മാർട്ഫോണായ നോക്കിയ 2.3 ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് റിപോര്‍ട്ട്. രണ്ടു ദിവസം ബാറ്ററി ബാക്കപ്പ് വാഗ്ദാനം ചെയ്യുന്ന ബജറ്റ് ഫോണ്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഫോണ്‍ ആഗോളതലത്തില്‍ ഈമാസം പകുതിയോടെ വില്‍പ്പനയ്ക്കെത്തുമെന്നും ഇന്ത്യന്‍ വിപണിയിലും അതേസമയത്തു തന്നെ എത്തുമെന്നാണ് റിപോര്‍ട്ടുകള്‍.ക്യാമറയിലും എന്റർടെയിൻമെന്റ് ഫീച്ചറുകൾക്കും കൂടുതൽ പ്രാധാന്യം നൽകിയാണ് നോക്കിയ 2.3 എത്തുന്നത്. 6.2 ഇഞ്ച് എച്ച്.ഡി. പ്ലസ് ഇന്‍സെല്‍ ഡിസ്‌പ്ലേയുള്ളതായിരിക്കും നോക്കിയ 2.3. ടിയര്‍ഡ്രോപ് നോച്ച് ഡിസ്‌പ്ലേയാണിത്. മീഡിയാടെക് ഹീലിയോ എ 22 പ്രോസസറാണുണ്ടാവുക. രണ്ട് ജി.ബി.യായിരിക്കും റാം. 32 ജി.ബി. ഇന്‍ബില്‍റ്റ് സ്റ്റോറേജുണ്ടാകും. ഹൈബ്രിഡ് ഇരട്ട സിംകാര്‍ഡ് സംവിധാനമുള്ള ഫോമില്‍ 400 ജി.ബി. വരെയുള്ള മൈക്രോ എസ്.ഡി. കാര്‍ഡ് ഉപയോഗിക്കാം. ആന്‍ഡ്രോയ്ഡ് 9.0 പൈ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഫോണ്‍ പ്രവര്‍ത്തിപ്പിക്കുക.പ്ലാസ്റ്റിക് പോളിമർ ബോഡിയുള്ള നോക്കിയ 2.3 ന് വലിയ ബാറ്ററിയാണുള്ളത്. ഒരൊറ്റ തവണ ചാർജ് ചെയ്താൽ രണ്ട് ദിവസം വരെ ചാർജ് നീണ്ടുനിൽക്കും.

ഫോണിന്റെ പിന്‍ഭാഗത്തായി ഇരട്ടക്യാമറയാണ് സജീകരിച്ചിരിക്കുന്നത്. 13 മെഗാപിക്സലിന്റെ പ്രധാന ക്യാമറയും രണ്ട് മെഗാപിക്സലിന്റെ രണ്ടാം ക്യാമറയും. 4000 എം.എ.എച്ച്. ബാറ്ററിയാണ് ഫോണിലുണ്ടാവുക. ഡെഡിക്കേറ്റഡ് ഗൂഗിള്‍ അസിസ്റ്റന്‍സ് ബട്ടണ്‍ ഉള്‍പ്പെടെ വേറെയും മറ്റ് കണക്ടിവിറ്റി സംവിധാനങ്ങള്‍ ലഭ്യമാണ്.


Next Story

Related Stories