TopTop

ഓണര്‍ 9 എക്സ് ഇന്ത്യന്‍ വിപണിയിലേക്ക്

ഓണര്‍ 9 എക്സ് ഇന്ത്യന്‍ വിപണിയിലേക്ക്

ഓണര്‍ 9 എക്സ് ഈ മാസം 14 ന് ഇന്ത്യയില്‍ അവതരിപ്പിക്കും. പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയാകും ഫോണിന്റെ വില്‍പനയെന്നാണ് റിപോര്‍ട്ട്. ഫോണിന്റെ മൂന്ന് പതിപ്പുകളാകും ഇന്ത്യയില്‍ വില്‍പ്പനയ്ക്കുണ്ടാവുക. 6.59 ഇഞ്ച് ഫുള്‍ എച്ച്.ഡി. പ്ലസ് ഡിസ്‌പ്ലെയുമായി എത്തുന്ന ഫോണില്‍ ആന്‍ഡ്രോയിഡ് പൈ ആണ് ഓപ്പറേറ്റിങ് സിസ്റ്റം. പോപ്പപ് സെല്‍ഫി ക്യാമറയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒക്ടാകോര്‍ ഹൈ സിലിക്കോണ്‍ കിരിന്‍ 810 എസ്.ഒ.സി. പ്രോസസറായിരിക്കും ഉണ്ടാവുക. നാല് ജി.ബി., ആറ് ജി.ബി. റാമുകളില്‍ 64 ജി.ബി., 128 ജി.ബി. സംഭരണശേഷികളിലായിരിക്കും ഫോണ്‍ വിപണിയിലെത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്.

പിന്‍ഭാഗത്ത് ഇരട്ട ക്യാമറ സെറ്റപ്പാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാന ക്യാമറ 48 മെഗാപിക്സലിന്റെതാണ്. രണ്ട് മെഗാപിക്സലിന്റെ ഡെപ്ത് സെന്‍സറാണ് രണ്ടാം ക്യാമറയായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. 16 മെഗാപിക്സലിന്റെതാണ് സെല്‍ഫി ക്യാമറ. 4ജി എല്‍.ടി.ഇ., വൈഫൈ, ബ്ലൂടൂത്ത്, ജി.പി.എസ്./ എ.ജി.പി.എസ്., യു.എസ്.ബി. ടൈപ്പ്-സി പോര്‍ട്ട്, 3.5 എം.എം. ഹെഡ്‌ഫോണ്‍ ജാക്ക് എന്നീ കണക്ടിവിറ്റി സംവിധാനമുണ്ട്. 4000 എം.എ.എച്ച്. ബാറ്ററിയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഫോണിന്റെ വശത്തായാണ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ സജീകരിച്ചിരിക്കുന്നത്.


Next Story

Related Stories