TopTop
Begin typing your search above and press return to search.

ഹോണര്‍ ഇന്ത്യയില്‍ ആദ്യമായി ലാപ്ടോപ്പ് പുറത്തിറക്കി

ഹോണര്‍ ഇന്ത്യയില്‍ ആദ്യമായി ലാപ്ടോപ്പ് പുറത്തിറക്കി

ചൈനീസ് ബ്രാന്‍ഡായ ഹോണര്‍ ഇന്ത്യയില്‍ ആദ്യമായി ലാപ്ടോപ്പ് പുറത്തിറക്കി. എട്ട് ജിബി റാം, 256 ജിബി എസ്എസ്ഡി, ഹിഡന്‍ പോപ്പ്-അപ്പ് വെബ്ക്യാം, 2-ഇന്‍ -1 ഫിംഗര്‍പ്രിന്റ് പവര്‍ ബട്ടണ്‍, കോംപാക്റ്റ് 65വാട്ട് ഫാസ്റ്റ് ചാര്‍ജര്‍ എന്നീ സൗകര്യങ്ങളുമായി മാജിക് ബുക്ക് 15 എന്ന പേരിലാണ് ലാപ്‌ടോപ്പ് അവതരിപ്പിച്ചത്.

എഎംജി റൈസെന്‍ 5 3500യു മൊബൈല്‍ പ്രൊസസര്‍, റേഡിയോണ്‍ വിഗ 8 ഗ്രാഫിക്സ് എന്നിവയുള്ള മാജിക്ബുക്ക് 15 ന് 42,990 രൂപയാണ് വില. 39,990 രൂപയ്ക്കാണ് ആദ്യ വില്‍പന. മൈക്രോസോഫ്റ്റ് വിന്‍ഡോസ് 10 ഹോം ഓഎസ് ആയിരിക്കും ലാപ്ടോപ്പില്‍. ഇതിനൊപ്പം ഒരു മാസത്തെ മൈക്രോസോഫ്റ്റ് 365 പേഴ്സണല്‍ സബ്സ്‌ക്രിപ്ഷനും ലഭിക്കും. ഓഗസ്റ്റ് 6 മുതല്‍ ഫ്ലിപ്പ്കാര്‍ട്ടില്‍ മാജിക്ബുക്ക് 15 മിസ്റ്റിക് സില്‍വര്‍ കളറില്‍ ലഭ്യമാകും. ഫ്ലിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് ഓഗസ്റ്റ് 5 മുതല്‍ രാത്രി 8.00 വരെ വില്‍പ്പന ആരംഭിക്കും.

ലാപ്ടോപ്പില്‍ 15.6 ഇഞ്ച് ഫുള്‍ വ്യൂ ഡിസ്പ്ലേ, 87 ശതമാനം സ്‌ക്രീന്‍-ടു-ബോഡി അനുപാതം 178 ഡിഗ്രി വ്യൂവിംഗ് ആംഗിള്‍ എന്നിവയുണ്ട്.ഹോണര്‍ രണ്ട് പുതിയ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളും അവതരിപ്പിച്ചിട്ടുണ്ട്. ഹോണര്‍ 9 എ, ഹോണര്‍ 9 എസ്. ഹോണര്‍ 9 എയ്ക്ക് 9,999 രൂപയ്ക്കും ഹോണര്‍ 9 എസ് 6,499 രൂപയ്ക്കും ലഭിക്കും.


Next Story

Related Stories