പ്രമുഖ ലാപ്ടോപ്, അനുബന്ധ ഉല്‍പ്പന്ന നിര്‍മ്മാതാവായ എച്ച്പിയുടെ ഏറ്റവും മികച്ച ക്രോംബുക്ക് എക്സ് 360 കേരള വിപണിയില്‍. പ്രീമിയം രൂപവും ഭാവവും സാമന്യയിക്കുന്ന ക്രോംബുക്ക് എക്സ് 360 കാര്യക്ഷമതയിലും പ്രകടനത്തിലും വളരെ മികച്ചതാണെന്ന് കമ്ബനി അധികൃതര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. ടാബ്ലെറ്റ്, ടെന്റ്, സ്റ്റാന്‍ഡ് അല്ലെങ്കില്‍ ലാപ്ടോപ്പ് എന്നിങ്ങനെ വിവിധ രീതിയില്‍ ഉപയോഗിക്കാവുന്ന ഓപ്ഷനുകള്‍ എക്സ് 360 വാഗ്ദാനം ചെയ്യുന്നു.
14/12ഇഞ്ച് ഡബ്ല്യൂഎല്‍ഇഡി ബാക്ക്ലിറ്റ് മൈക്രോ എഡ്ജ് ടച്ച് ഡിസ്പ്ലേ ജീവനുള്ള ചിത്രങ്ങള്‍, സമൃദ്ധമായ നിറ വൈവിദ്ധ്യങ്ങള്‍, മികച്ച പ്രതികരണം എന്നിവ ഇതിന്റെ സവിശേഷതകളാണ്. എച്ച്പി ക്രോംബുക്ക് എക്സ് 360 സ്പോര്‍ട്സ് ഡ്യുവല്‍ സ്പീക്കറുകള്‍ ബാങ് ആന്‍ഡ് ഒലുഫ്സെന്‍ ആണ് ട്യൂണ്‍ ചെയ്തിരിക്കുന്നത്. കൂടാതെ സംയോജിത ഡ്യൂവല്‍ ശ്രേണി ഡിജിറ്റല്‍ മൈക്രോഫോണ്‍, എച്ച്പി വൈഡ് വിഷന്‍ എച്ച്ഡി ക്യാമറ, എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അയ്ലന്റ് ശൈലില് ബാക്ക്ലിറ്റ് കീബോര്‍ഡാണ് എക്സ് 360യുടെ മറ്റൊരു സവിശേഷത.
ക്രോം ഒഎസ് അടിസ്ഥാനമാക്കിയാണ് എച്ച്പി ക്രോംബുക്ക് എക്സ് 360 സജ്ജീകരിച്ചിരിക്കുന്നത്. ഇന്റല്‍ യുഎച്ച്ഡി ഗ്രാഫിക്സ് 620 യോടുകൂടിയ എട്ടാം തലമുറ ഇന്റല്‍ കോര്‍ ഐ5 പ്രോസസ്സര്‍, 8ജിബി ഡിഡിആര്‍ 4എസ്ഡി റാം, 64ജിബി ഇഎംഎംസി സ്റ്റോറേജ് എന്നിവ വേഗതയേറിയ മികച്ച പ്രകടനം സാധ്യമാക്കുന്നു. 2യുഎസ്ബി-സി, ഒരു യുസ്ബി-എ പോര്‍ട്ടുകളും, ഹെഡ്ഫോണ് മൈക്രോഫോണ്‍ കോമ്ബോയും ഉള്‍പ്പെടുത്തിയിരിക്കുന്നു. 13മണിക്കൂര്‍ നീണ്ടു നില്ക്കുന്ന കരുത്തുറ്റ ബാറ്ററിയോടു കൂടിയ എച്ച്പി ക്രോംബുക്ക് എക്സ് 360യുടെ ഭാരം 1.58കിലോഗ്രാം. വിവിധ വേരിയന്റുകളില്‍ ലഭ്യമാകുന്ന എക്സ് 360യുടെ വില 20,000 മുതല്‍ 50,000രൂപ വരെയാണ്.