TopTop
Begin typing your search above and press return to search.

രാജ്യത്തെ രണ്ടാമത്തെ 5 ജി ഫോണ്‍; ഐക്യൂ 3 സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചു

രാജ്യത്തെ രണ്ടാമത്തെ 5 ജി ഫോണ്‍; ഐക്യൂ 3 സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചു

ഐക്യൂവിന്റെ 5ജി സ്മാര്‍ട്ഫോണായ ഐക്യൂ 3 സ്മാര്‍ട്ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഐക്യു ഇന്ത്യയിലെത്തിക്കുന്ന ആദ്യ സ്മാര്‍ട്ഫോണ്‍ ആണിത്. ഇന്ത്യന്‍ വിപണിയിലെത്തുന്ന രണ്ടാമത്തെ 5ജി സ്മാര്‍ട്ഫോണും ഇത് തന്നെയാണ്. തിങ്കളാഴ്ച റിയല്‍മിയുടെ എക്സ്50 പ്രോ 5ജി ഇന്ത്യയിലവതരിപ്പിച്ചിരുന്നു.

സ്നാപ്ഡ്രാഗണ്‍ 865 ഫ്ലാഗ്ഷിപ് പ്രൊസസറില്‍ ആദ്യമായി ഇന്ത്യയിലെത്തുന്ന ഫോണെന്ന പ്രത്യേകത ഐക്യൂ 3 സ്മാര്‍ട്ഫോണിനുണ്ട്.ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെ സഹ സ്ഥാപനമാണ് ഐക്യൂ. മെച്ചപ്പെട്ട ക്യാമറയും ബാറ്ററി ലൈഫുമാണ് ഐക്യൂ വാഗ്ദാനം ചെയ്യുന്നത്. മികച്ച പ്രതികരണമാണ് ഐക്യൂ ബ്രാന്‍ഡിന് ചൈനയില്‍ ലഭിച്ചത്. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കമ്പനിയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം. ഫോണിന് 6.44 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഫുള്‍ എച്ച്ഡി ഡിസ്പ്ലേയാണുള്ളത്. ഇന്‍ സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് സ്‌കാനറാണ് ഫോണിനുള്ളത്. ഡിസ്പ്ലേയ്ക്ക് വലത് ഭാഗത്ത് മുകളിലായി പഞ്ച് ഹോള്‍ നല്‍കിയാണ് 16എംപി സെല്‍ഫി ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.

ക്വാഡ് റിയര്‍ ക്യാമറയില്‍ 48 എംപി സോണി ഐഎംഎക്സ് 582 പ്രധാന സെന്‍സറും, 13 എംപി ടെലിഫോട്ടോ ഷൂട്ടര്‍, 13 അള്‍ട്രാവൈഡ് ആംഗിള്‍ സെന്‍സര്‍, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവയും ക്വാഡ് ക്യാമറ മോഡ്യൂളില്‍ ഉള്‍പ്പെടുന്നു. 55 വാട്ട് സൂപ്പര്‍ ഫ്ളാഷ് ചാര്‍ജ് സൗകര്യം ഫോണിനുണ്ട്. 4440 എംഎഎച്ച് ബാറ്ററി ഇതുവഴി 15 മിനിറ്റില്‍ മുഴുവന്‍ ചാര്‍ജ് ചെയ്യാം. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള ഐക്യൂ യുഐ 1.0 ആണ് ഫോണില്‍. ഗെയിമര്‍മാര്‍ക്ക് വേണ്ടിയുള്ള അള്‍ട്രാ ഗെയിം മോഡ് വഴി നോട്ടിഫിക്കേഷനുകളും കോളുകളും ബ്ലോക്ക് ചെയ്യാനാവും.

മൂന്ന് പതിപ്പുകളാണ ഐക്യൂ 3യ്ക്കുള്ളത്. എട്ട് ജിബി റാം/ 128 ജിബി എല്‍ടിഇ പതിപ്പിന് 36,990 രൂപയാണ് വില, എട്ട് ജിബി റാം/ 256 ജിബി സ്റ്റേറേജ് എല്‍ടിഇ പതിപ്പിന് 39,990 രൂപയും 5ജി സൗകര്യമുള്ള 12 ജിബി റാം/256 ജിബി സ്റ്റോറേജ് പതിപ്പിന് 44,990 രൂപയുമാണ് വില. മാര്‍ച്ച് നാലിന് ഫോണിന്റെ വില്‍പനയാരംഭിക്കും. ഫ്ളിപ്കാര്‍ട്ടിലും, ഐക്യൂ.കോം എന്ന ഔദ്യോഗിക വെബ്സൈറ്റിലും ഫോണ്‍ ലഭ്യമാണ്.


Next Story

Related Stories