TopTop

വണ്‍പ്ലസിന് വെല്ലുവിളി; ഐക്യൂ 3 സ്മാര്‍ട്‌ഫോണ്‍ എത്തുന്നു

വണ്‍പ്ലസിന് വെല്ലുവിളി; ഐക്യൂ 3 സ്മാര്‍ട്‌ഫോണ്‍ എത്തുന്നു

വിവോയുടെ സബ് ബ്രാന്‍ഡായി ഐക്യൂ 3 എന്ന മോഡലുമായി ഐക്യൂ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു. 5ജി സാങ്കേതിക വിദ്യയെ പിന്തുണയ്ക്കുന്ന സ്നാപ്ഡ്രാഗണ്‍ 865 പ്രൊസസറുമായി ഐക്യൂ 3 സ്മാര്‍ട്ഫോണ്‍ ഈ മാസം 25 നാണ് എത്തുന്നത്. സ്‌നാപ്ഡ്രാഗണ്‍ 865 ഫ്‌ലാഗ്ഷിപ് പ്രൊസസറില്‍ ആദ്യമായി ഇന്ത്യയിലെത്തുന്ന ഫോണെന്ന പ്രത്യേകതയും ഇതിനുണ്ട്.

ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെ സഹ സ്ഥാപനമാണ് ഐക്യൂ. ഇന്ത്യയില്‍ ഒരു സ്വതന്ത്ര സ്ഥാപനമായാണ് ഐക്യൂ പ്രവര്‍ത്തിക്കുക. ഐക്യൂ ഇന്ത്യയിലെത്തിക്കുന്ന ആദ്യ സ്മാര്‍ട്ഫോണ്‍ ആണ് ഐക്യൂ 3. ഇതിന് ശക്തിപകരുന്ന സ്നാപ്ഡ്രാഗണ്‍ 865 പ്രൊസസര്‍ 5ജി കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നതാണ്. മെച്ചപ്പെട്ട ക്യാമറയും ബാറ്ററി ലൈഫുമാണ് ഐക്യൂ വാഗ്ദാനം ചെയ്യുന്നത്. മികച്ച പ്രതികരണമാണ് ഐക്യൂ ബ്രാന്‍ഡിന് ചൈനയില്‍ ലഭിച്ചത്. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് കമ്പനിയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം.

ഫോണിന്റെ രൂപകല്‍പന സംബന്ധിച്ച സൂചന നല്‍കി ഒരു ചിത്രം ഐക്യൂ പുറത്തുവിട്ടിട്ടുണ്ട്. ക്വാഡ് റിയര്‍ ക്യാമറയും വെര്‍ട്ടിക്കലായി സ്ഥാപിച്ചിരിക്കുന്ന ഐക്യൂ ലോഗോയും ചിത്രത്തില്‍ കാണാം. റൗണ്ടഡ് കോര്‍ണറുകളാണ് ഫോണിന്. ഇന്ത്യയില്‍ 5ജി സൗകര്യത്തോടെയാണോ ഫോണ്‍ അവതരിപ്പിക്കുകയെന്ന് എന്ന് വ്യക്തമല്ല. ഫോണ്‍ ലക്ഷ്യം വയ്ക്കുന്നത് 30,000 രൂപ മുതല്‍ 40,000 രൂപ വരെ വില വരുന്ന സ്മാര്‍ട്‌ഫോണ്‍ സെഗ്മെന്റിലാണ് എന്നാണ് സൂചന. ഫ്‌ലിപ്കാര്‍ട്ടാണ് ഈ ഫോണിന്റെ ഇന്ത്യയിലെ വിതരണക്കാര്‍.പ്രീമിയം സെഗ്മെന്റില്‍ ഇന്ത്യയില്‍ ഇപ്പോള്‍ മുന്‍നിരയിലുള്ള വണ്‍പ്ലസിന് വെല്ലുവിളി ഉയര്‍ത്തുക എന്നായിരിക്കും ഐക്യൂവിന്റെ ലക്ഷ്യം.


Next Story

Related Stories