TopTop
Begin typing your search above and press return to search.

മോട്ടോറോള റേസര്‍ ഫോള്‍ഡബിള്‍ ഫോണിന്റെ ചിത്രങ്ങള്‍ പുറത്ത്

മോട്ടോറോള റേസര്‍ ഫോള്‍ഡബിള്‍ ഫോണിന്റെ ചിത്രങ്ങള്‍ പുറത്ത്

മോട്ടോറോളയുടെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണ്‍ ആയ മോട്ടോറോള റേസര്‍ നവംബര്‍ 13 ന് പുറത്തിറങ്ങുമെന്ന് റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഫോണിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പുറത്തു വന്നിരിക്കുകയാണ്. മുകളില്‍ നിന്നും താഴേയ്ക്ക് മടക്കുന്ന വിധത്തിലുള്ള ഫോള്‍ഡിങ് സംവിധാനമുള്ള ഫോണ്‍ ആണ് ചിത്രങ്ങളിലുള്ളത്.

ഫോണ്‍ മടക്കുമ്പോള്‍ മോട്ടോറോളയുടെ പഴയ മോട്ടോ റേസര്‍ വി3 ഫോണിന് സമാനമാണ്. ഫോള്‍ഡബിള്‍ സ്‌ക്രീനിന് പുറമെ ഫോണിന് പുറത്തായി ഒരു ചെറിയ സ്‌ക്രീനുമുണ്ട്. നോട്ടിഫിക്കേഷനുകള്‍, റിമൈന്ററുകള്‍, വീഡിയോകള്‍ അങ്ങനെ അത്യാവശം വേണ്ട പലതും കാണിക്കുന്നതിനാണ് ഈ കുഞ്ഞന്‍ സ്‌ക്രീന്‍. ഈ ചെറിയ സ്‌ക്രീനിന് താഴെയായി ഒരു ക്യാമറ സെന്‍സറും സ്ഥാപിച്ചിരിക്കുന്നു. പിന്‍ഭാഗത്തായി ഫിംഗര്‍പ്രിന്റ് സെന്‍സറുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.


Next Story

Related Stories