TopTop
Begin typing your search above and press return to search.

സ്മാര്‍ട്ട് ഫോണ്‍ ഓര്‍ഡറുകള്‍ സ്വീകരിച്ച് ആമസോണും ഫ്ളിപ്കാര്‍ട്ടും

സ്മാര്‍ട്ട് ഫോണ്‍ ഓര്‍ഡറുകള്‍ സ്വീകരിച്ച് ആമസോണും ഫ്ളിപ്കാര്‍ട്ടും

ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സ്മാര്‍ട്ഫോണ്‍ ഉള്‍പ്പടുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില്പന ആരംഭിച്ച് ഇ-കൊമേഴ്സ് സ്ഥാപനങ്ങളായ ആമസോണും ഫ്ളിപ്കാര്‍ട്ടും. ഗ്രീന്‍, ഓറഞ്ച് മേഖലകളില്‍ മാത്രമാണ് ഓണ്‍ലൈന്‍ വഴിയുള്ള അവശ്യേതര ഉല്‍പന്നങ്ങളുടെ വിതരണം നടക്കുക. റെഡ്സോണിലുള്ള വര്‍ക്ക് അവശ്യ വസ്തുക്കള്‍ മാത്രമേ ഓണ്‍ലൈനില്‍ വാങ്ങാന്‍ സാധിക്കൂ.

സ്മാര്‍ട്ഫോണ്‍ ഉള്‍പ്പെടുന്ന അവശ്യേതര വസ്തുക്കളും വാങ്ങുന്നതിന് ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ ഓര്‍ഡര്‍ സ്വീകരിച്ച് തുടങ്ങിയിട്ടുണ്ട്. വില്‍പന നടത്താന്‍ കഴിയാത്ത ഇടങ്ങളില്‍ അത് സാധിക്കില്ലെന്ന് കാണിക്കും. സാധനങ്ങള്‍ എത്തിക്കുന്ന വിതരണക്കാര്‍ക്ക് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് പ്രത്യേകം പരിശീലനവും ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഓര്‍ഡര്‍ ചെയ്ത ഉല്‍പ്പന്നം ഉപയോക്താവിന്റെ കൈകളില്‍ നേരിട്ട് നല്‍കാതെ വാതിലിനരികില്‍ വെച്ച് പോവുന്ന കോണ്‍ടാക്റ്റ് ലെസ് ഡെലിവറി തിരഞ്ഞെടുക്കാനും ഉപയോക്താക്കള്‍ക്ക് കമ്പനികള്‍ അവസരം നല്‍കുന്നുണ്ട്. ലോക്ക്ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കുന്ന സാഹചര്യത്തിലെ രാജ്യ വ്യാപകമായി പൂര്‍ണതോതില്‍ ഓണ്‍ലൈന്‍ വില്‍പന സാധിക്കൂവെന്നാണ് റിപോര്‍ട്ടുകള്‍


Next Story

Related Stories