Top

ഷഓമി മി സ്മാര്‍ട് വാച്ച് അതരിപ്പിച്ചു; ആപ്പിള്‍ വാച്ചിനോട് സാദൃശ്യം

ഷഓമി മി സ്മാര്‍ട് വാച്ച് അതരിപ്പിച്ചു; ആപ്പിള്‍ വാച്ചിനോട് സാദൃശ്യം

റെഡ്മി സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷഓമി മി സ്മാര്‍ട് വാച്ച് അതരിപ്പിച്ചു. ആപ്പിള്‍ വാച്ചിനോട് സാദൃശ്യമുള്ളവയാണ് ഇത്. ഷഓമി തങ്ങളുടെ എല്ലാ ഉല്‍പന്നങ്ങളിലും മികവും നിലവാരവും ഉറപ്പുവരുത്തുന്നതില്‍ ആപ്പിളിന്റെ മാതൃകയാണ് പിന്തുടരുന്നത് ഇതാദ്യമല്ല. കാഴ്ചയില്‍ തന്നെ ആപ്പിള്‍ വാച്ചിനോടു സാദൃശ്യമുള്ള മി വാച്ചില്‍ ആപ്പിളില്‍ ഇല്ലാത്ത പല സവിശേഷതകളുമുണ്ട്. ചൈനയില്‍ വിപണിയിലിറങ്ങിയ വാച്ചിന് ഏകദേശം 13,000 രൂപയാണ് വില. ഉല്‍പ്പന്നം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിനെ സംബന്ധിച്ചു കമ്പനി വിവരങ്ങള്‍ ഒന്നും പുറത്തു വിട്ടിട്ടില്ല.

326 പിപിഐ റെസലൂഷനുള്ള 1.76 ഇഞ്ച് ഡിസ്‌പ്ലേ ചതുരത്തിലാണുള്ളത്. വിവിധ നോട്ടിഫിക്കേഷനുകള്‍ കാണാം എന്നതിനു പുറമേ ഫിറ്റ്‌നസ് സെന്‍സറുകള്‍ നമ്മുടെ ആരോഗ്യനീരീക്ഷണവും നടത്തിക്കൊള്ളും. വാച്ചിലെ നാവിഗേഷന്‍ സംവിധാനങ്ങള്‍ ലഘൂകരിക്കുന്നതിനാണ് ആപ്പിള്‍ വാച്ചിന് സമാനമായി ചതുര ഡിസ്‌പ്ലേ നല്‍കിയതെന്നും കമ്പനി പറയുന്നു.


Next Story

Related Stories