TopTop
Begin typing your search above and press return to search.

മോട്ടറോള റേസര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു

മോട്ടറോള റേസര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുന്നു

മോട്ടറോള റേസര്‍ പുതിയ പതിപ്പ് എത്തുന്നു. കഴിഞ്ഞമാസമാണ് ഫോണ്‍ ആഗോള വിപണിയില്‍ എത്തിയത്. ക്വിക്ക് വ്യൂ പാനല്‍, മ്യൂസിക് കണ്‍ട്രോള്‍, ഗൂഗിള്‍ അസിസ്റ്റന്‍സ് തുടങ്ങിയ സവിശേഷതകള്‍ നിറഞ്ഞ ഫോണ്‍. ജനുവരിയോടെ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നാണ് റിപോര്‍ട്ടുകള്‍.

6.2 ഇഞ്ച് ഫ്ലക്സിബിള്‍ ഒ.എല്‍.ഇ.ഡി. എച്ച്.ഡി. പ്ലസ് ഡിസ്‌പ്ലേയുള്ള ഫോണ്‍ മധ്യഭാഗത്തുവച്ചുതന്നെ മടക്കാം. ഫോള്‍ഡ് ചെയ്ത് കഴിഞ്ഞാല്‍ 2.7 ഇഞ്ചിന്റെ ക്വിക്ക് വ്യൂ ഡിസ്‌പ്ലെയാണ് നല്‍കുന്നത്. നോട്ടിഫിക്കേഷനുകളും, മ്യൂസിക് കട്രോള്‍, സെല്‍ഫി എന്നിവയും ഫോള്‍ഡ് ചെയ്ത അവസ്ഥയില്‍ സാധ്യമാകും. ഒക്ടാകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 710 പ്രോസസറും ആറ് ജി.ബി.യാണ് റാം. 16 മെഗാപിക്സലിന്റെ പ്രാഥമിക സെന്‍സറുമാണ് ഫോണില്‍. ഫോണ്‍ മടക്കുന്ന അവസ്ഥയില്‍ അത് സെല്‍ഫി ക്യാമറയായി മാറും. ഇതുകൂടാതെ ഡിസ്‌പ്ലെ നോച്ചില്‍ അഞ്ച് മെഗാപിക്സലിന്റെ രണ്ടാം സെന്‍സറും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മടക്കിയ അവസ്ഥയിലും അല്ലാത്ത അവസ്ഥയിലും ഉപയോഗിക്കാവുന്ന ഫിംഗര്‍പ്രിന്റ് സെന്‍സറാണ് ഫോണില്‍ സജീകരിച്ചിരിക്കുന്നത്.

ആന്‍ഡ്രോയിഡ് പൈ ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. 4ജി എല്‍.ടി.ഇ., വൈഫൈ, ബ്ലൂടൂത്ത് 5.0, ജി.പി.എസ്., എ.ജി.പി.എസ്., യു.എസ്.ബി. ടൈപ്പ്-സി പോര്‍ട്ട് തുടങ്ങിയ കണക്ടിവിറ്റി സംവിധാനങ്ങളുണ്ട്. 2510 എം.എ.എച്ച്. ബാറ്ററിയാണുണ്ടാവുക. 15 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയ്ക്കും.


Next Story

Related Stories