TopTop
Begin typing your search above and press return to search.

ലോക്ക്ഡൗണ്‍; ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത് നീട്ടി

ലോക്ക്ഡൗണ്‍; ഫോണുകള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത് നീട്ടി

മോട്ടോറോളയുടെ ഫ്ളെക്സിബിള്‍ ഫ്ളിപ്പ് ഫോണ്‍ മോട്ടോറോള റേസര്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത് തിയതി നീട്ടി. ഏപ്രില്‍ 15 ന് അവതരിപ്പിക്കുമെന്ന് റിപോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ തീയതി മേയ് ആറിലേക്ക് മാറ്റിയതായാണ് അറിയിപ്പ്. ലോക്ക്ഡൗണ്‍ മേയ് മൂന്നിലേക്ക് നീട്ടിയതിനെ തുടര്‍ന്നാണ് ഫോണ്‍ അവതരിപ്പിക്കുന്ന തീയതി മാറ്റിയത്. പുതുക്കിയ ലോക്ക് ഡൗണ്‍ കാലാവധി പൂര്‍ത്തിയായതിന് ശേഷമേ മോട്ടോറോള റേസര്‍ വില്‍പനയ്ക്കെത്തൂ എന്നും വരും ദിവസങ്ങളില്‍ സാഹചര്യം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്പനി പറയുന്നു.

വണ്‍പ്ലസ് 8, വണ്‍പ്ലസ് 8 പ്രോ എന്നിവ ഇന്ത്യന്‍ വിപണിയില്‍ വില്‍പനയ്ക്കെത്തിക്കുന്നത് എന്നാണെന്ന് തീരുമാനിച്ചിട്ടില്ല. എന്നാല്‍ ഇവ ഇന്ത്യയില്‍ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചുകഴിഞ്ഞു. വില്‍പന തീയ്യതി തീരുമാനിച്ചിട്ടില്ലെങ്കിലും ഫോണുകള്‍ക്കുമായുള്ള ആമസോണ്‍ പ്രത്യേക പേജ് ഇപ്പോഴും സജീവമാണ്. ഷാവോമിയും പുതിയ എംഐ10 സ്മാര്‍ട്ഫോണ്‍ വിപണിയില്‍ അവതരിപ്പിക്കുന്നത് മാറ്റിയിട്ടുണ്ട്. മാര്‍ച്ച് 31 പുറത്തിറക്കാനായിരുന്നു പദ്ധതി. പുതിയ തീയതി ഷാവോമിയും പുറത്തുവിട്ടില്ല.


Next Story

Related Stories