TopTop
Begin typing your search above and press return to search.

വ്യത്യസ്തതകളുമായി മോട്ടോറോളയുടെ ഫോള്‍ഡബിള്‍ ഫോണ്‍ വീണ്ടും എത്തുന്നു

വ്യത്യസ്തതകളുമായി മോട്ടോറോളയുടെ ഫോള്‍ഡബിള്‍  ഫോണ്‍ വീണ്ടും എത്തുന്നു

മോട്ടോറോളയുടെ ആദ്യ ഫോള്‍ഡബിള്‍ ഫോണായ റേസര്‍ ഫോണ്‍ ഈ വര്‍ഷം വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. മോട്ടോറോളയുടെ ഏറെ വിറ്റഴിഞ്ഞ ഫോള്‍ഡബിള്‍ ഫോണ്‍ ബ്രാന്‍ഡാണ് റേസര്‍. എന്നാല്‍ സ്മാര്‍ട്ഫോണുകള്‍ വിപണി കീഴടക്കിയതോടെ റേസര്‍ ഫോണ്‍ വിപണിയില്‍ നിന്നും പുറത്താകുകയായിരുന്നു. ഇപ്പോള്‍ വീണ്ടും റേസര്‍ എന്ന പേരില്‍ ഒരു ഫോള്‍ഡബിള്‍ സ്‌ക്രീന്‍ സ്മാര്‍ട്ഫോണ്‍ രംഗത്തിറക്കാനാണ് കമ്പനിയുടെ ശ്രമം.

സാംസങ് ഗാലക്സി ഫോള്‍ഡ്, വാവേ മേറ്റ് എക്സ് തുടങ്ങി ഇതുവരെ അവതരിപ്പിക്കപ്പെട്ട ഫോള്‍ഡബിള്‍ സ്മാര്‍ട്ഫോണുകളില്‍ നിന്നും വ്യത്യസ്തമായിരിക്കും മോട്ടോറോള റേസര്‍ ഫോണ്‍. പഴയ റേസര്‍ ഫ്ളിപ് ഫോണുകളെ പോലെയാവും പുതിയ ഫോണിന്റെ മടക്ക്.

ഇതില്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 710 പ്രൊസസര്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നാല് ജിബി റാം ശേഷിയോ ആറ് ജിബി റാം ശേഷിയോ ആയിരിക്കും ഫോണില്‍. 64 അല്ലെങ്കില്‍ 128 ജിബി സ്റ്റോറേജ് സൗകര്യവും പ്രതീക്ഷിക്കാം. ഫോണില്‍ വലിയ ബാറ്ററി പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് കരുതുന്നത്. 2.730 എംഎഎച്ച് ബാറ്ററിയായിരിക്കാം ഫോണില്‍. ഈ വര്‍ഷം തന്നെ ഫോണ്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും കമ്പനിയുടെ ഭാഗത്ത് നിന്നും ഔദ്യോഗികമായി സ്ഥിരീകരണമുണ്ടായിട്ടില്ല.


Next Story

Related Stories