TopTop
Begin typing your search above and press return to search.

ക്യാമറ മറച്ചുവെക്കാം, കണ്‍സപ്റ്റ് ഫോണുമായി വണ്‍പ്ലസ്

ക്യാമറ മറച്ചുവെക്കാം, കണ്‍സപ്റ്റ് ഫോണുമായി വണ്‍പ്ലസ്

പുത്തന്‍ സവിശേഷതയുമായി വണ്‍ പ്ലസ് ഒരു കണ്‍സപ്റ്റ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നു. വണ്‍പ്ലസ് കണ്‍സപ്റ്റ് വണ്‍ എന്ന് പേരിട്ട ഫോണില്‍ ക്യാമറയെ മറച്ചുവെക്കുകയും ക്യാമറ ആപ്പ് തുറക്കുമ്ബോള്‍ മാത്രം പ്രത്യക്ഷമാക്കുകയും ചെയ്യുന്ന ഇലക്‌ട്രോ ക്രോമിക് ഗ്ലാസ് ആണ് വിശേഷത. നിറം മാറാന്‍ കഴിവുണ്ട് ഇലക്‌ട്രോക്രോമിക് ഗ്ലാസുകള്‍ക്ക്. നേരത്തെ ബോയിങ് വിമാനങ്ങളുടെ വിന്‍ഡോയില്‍ ഈ ഗ്ലാസുകളുടെ സാധ്യത പ്രയോജനപ്പെടുത്തിയിരുന്നു. നിറം മാറാന്‍ സാധിക്കുന്ന ഇലക്‌ട്രോ ക്രോമിക് ഗ്ലാസുകളുടെ സാധ്യതയാണ് വണ്‍ പ്ലസ് കണ്‍സപ്റ്റ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഒരു ഗ്ലാസ് പ്രൊട്ടക്ടര്‍ ഫിലിമിന്റെ കനമാണ് ഈ ഗ്ലാസ് പാളിയ്ക്കുള്ളത്. ഏകദേശം 0.35 മില്ലിമീറ്റര്‍. ചിത്രങ്ങള്‍ എടുക്കുമ്ബോള്‍ ഒരു ഫില്‍റ്റര്‍ നല്‍കുന്നതിന് ടിന്റഡ് ഗ്ലാസ് ഉപയോഗിക്കാനും വണ്‍പ്ലസ് ശ്രമിച്ചുവരികയാണ്. ഇതുവഴി ഫോണില്‍ ബില്‍റ്റ് ഇന്‍ ആയി ഒരു പോളറൈസിങ് ഫില്‍റ്റര്‍ ലഭിക്കും. ഇതുവഴി ഉപയോക്താക്കള്‍ക്ക് കൂടുതല്‍ ഷാര്‍പ്പ് ആയതും വിശദവുമായ ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിക്കും.


Next Story

Related Stories