TopTop
Begin typing your search above and press return to search.

32 എംപി പോപ് അപ് സെല്‍ഫി ക്യാമറയുമായി നോക്കിയ 8.2 ഉടന്‍ എത്തും?

32 എംപി പോപ് അപ് സെല്‍ഫി ക്യാമറയുമായി നോക്കിയ 8.2 ഉടന്‍ എത്തും?

നോക്കിയയുടെ പുതിയ ഫോണ്‍ ഡിസംബര്‍ അഞ്ചോടെ വിപണിയിലെത്തുമെന്ന് റിപോര്‍ട്ട്. നോക്കിയ 8.2, നോക്കിയ 2.3, നോക്കിയ 5.2 എന്നീ ഫോണുകളില്‍ ഏതാണ് ഡിസംബര്‍ അഞ്ചിന് അവതരിപ്പിക്കുകയെന്ന ആകാംഷയിലാണ് ടെക്ക് ലോകം. പുതിയ ഫോണ്‍ പുറത്തിറക്കുന്നതായി കമ്പനി ഒരു ടീസര്‍ പുറത്തിറക്കി കഴിഞ്ഞു. ടീസറില്‍ വ്യക്തമാക്കുന്നില്ലെങ്കിലും ദീര്‍ഘകാലമായി കാത്തിരുന്ന നോക്കിയ 8.2 ആകും കമ്പനി പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

എട്ട് ജിബി റാമും 256 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജുമായി എത്തിയ നോക്കിയ 8.1 വന്‍ വിജയമായിരുന്നു. ഇതിനു പിന്നാലെയാണ് 8.2 വുമായി നോക്കിയ എത്തുന്നത്. ഏറെ പ്രത്യേകതകളുമായിട്ടായിരിക്കും ഫോണ്‍ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. നോക്കിയ 8.1 ന്റെ പിന്‍ഗാമി 8 ജിബി വരെ റാം, 256 ജിബി ബില്‍റ്റ്-ഇന്‍ സ്റ്റോറേജ്, ക്വാല്‍കോമിന്റെ സ്നാപ്ഡ്രാഗണ്‍ 730 പ്രോസസറില്‍ പ്രവര്‍ത്തിക്കും. 64 മെഗാപിക്സല്‍ ക്വാഡ് ക്യാമറയും 32 എംപി പോപ് അപ് സെല്‍ഫി ക്യാമറയുമായിട്ടിയിരിക്കും ഫോണ്‍ എത്തുകയെന്നാണ് വിവരങ്ങള്‍. നാക്കിയ 8.2 യും 5 ജി പിന്തുണയുമായി എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 5 ജി സപ്പോര്‍ട്ട് ഫോണിനുണ്ടാകും. പുതിയ അംഗം ഡിസംബര്‍ അഞ്ചോടെ എത്തുമെന്നറിയിച്ച് ഒരു വീഡിയോയും നോക്കിയ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ബജറ്റ് ഫോണുകളായാണ് നോക്കിയ 2.3 യും നോക്കിയ 5.2 ഉം എത്തുക.

<blockquote class="twitter-tweet"> <p lang="en" dir="ltr">The newest addition to our family will be launched on 5 December 2019. 🙌Stay tuned to find out more! <a href="https://twitter.com/hashtag/NokiamobileLive?src=hash&ref_src=twsrc^tfw">#NokiamobileLive</a> <a href="https://t.co/iYqPxyOTKP">pic.twitter.com/iYqPxyOTKP</a></p>— Nokia Mobile (@NokiaMobile) <a href="https://twitter.com/NokiaMobile/status/1197877461356122113?ref_src=twsrc^tfw">November 22, 2019</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories