TopTop
Begin typing your search above and press return to search.

കോവിഡ്-19; നോക്കിയ ഫോണുകള്‍ക്ക് വാറന്റി നീട്ടി നല്‍കും

കോവിഡ്-19; നോക്കിയ ഫോണുകള്‍ക്ക് വാറന്റി നീട്ടി നല്‍കും

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ നോക്കിയ ഫോണുകള്‍ക്ക് വാറന്റി നീട്ടി നല്‍കുമെന്ന് എച്ച്എംഡി ഗ്ലോബല്‍. 60 ദിവസത്തെ വാറന്റിയാണ് അധികൃതര്‍ നീട്ടി നല്‍കുന്നത്. മാര്‍ച്ച് 15 നും മെയ് 15നും ഇടയില്‍ വാറന്റി അവസാനിക്കുന്ന ഫോണുകള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വണ്‍പ്ലസ്, വാവേ, റിയല്‍മി, ഓപ്പോ പോലുള്ള കമ്പനികള്‍ സമാനമായ പ്രഖ്യാപനം നടത്തിയരുന്നു.

ചില പ്രദേശങ്ങളില്‍ സര്‍വീസിന് നല്‍കിയിരിക്കുന്ന ഫോണുകള്‍ക്ക് പകരം ഫോണുകള്‍ നല്‍കുമെന്നാണ് വണ്‍ പ്ലസിന്റെ പ്രഖ്യാപനം. അതുപോലെ വാവേ ജൂണ്‍ 30 വരെ വാറന്റി നീട്ടി നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഫോണുകളുടെ വിതരണം കമ്പനി താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇത് കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ്-19 രോഗികള്‍ക്കും ഫോണുകളും കമ്പനി ദാനം ചെയ്യുന്നുണ്ടെന്ന് എച്ച്എംഡി ഗ്ലോബല്‍ അറിയിച്ചു.


Next Story

Related Stories