TopTop

വണ്‍പ്ലസ് ഫോണുകള്‍ക്ക് ആമസോണില്‍ വന്‍ഓഫറുകള്‍

വണ്‍പ്ലസ് ഫോണുകള്‍ക്ക് ആമസോണില്‍ വന്‍ഓഫറുകള്‍

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയിലില്‍ വണ്‍പ്ലസ് ഫോണുകള്‍ക്ക് വന്‍ വിലകിഴിവ്. വണ്‍പ്ലസ് 7 പ്രോയുടെ ടോപ്പ് വേരിയന്റിന് 43,000 രൂപയാണ് വില. വിലകിഴിവ് കൂടാതെ പഴയ ഫോണിനായി ഒരു നല്ല എക്സ്ചേഞ്ച് ഓഫര്‍ നേടാനും വണ്‍പ്ലസ് ഫോണില്‍ നിന്ന് ഡിസ്‌ക്കൗണ്ട് നേടാനും കഴിയും.

നിലവില്‍ പ്രീമിയം സെഗ്മെന്റുകളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഫോണുകളിലൊന്നായ വണ്‍പ്ലസ് 7 ടി 34,999 രൂപയ്ക്ക് ലഭിക്കും. 37,999 രൂപയ്ക്ക് പുറത്തിറങ്ങിയ ഫോണ്‍, 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്റാണിത്. പ്രതിമാസം 3,890 രൂപ മുതല്‍ ആരംഭിക്കുന്ന വണ്‍പ്ലസ് 7 ടിയില്‍ ചിലവ് കുറഞ്ഞ ഇഎംഐ ഓപ്ഷനുകള്‍ ലഭ്യമാണ്. വണ്‍പ്ലസ് 7 പ്രോ ആമസോണില്‍ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഹൈഎന്‍ഡ് വേരിയന്റ് 42,999 രൂപയ്ക്കാണ് വണ്‍പ്ലസ് വില്‍ക്കുന്നത്, ഇത് ലോഞ്ച് വിലയേക്കാള്‍ 10,000 രൂപ കുറവാണ്. 3,883 രൂപ മുതല്‍ 12 മാസം വരെ ആമസോണ്‍ നോ കോസ്റ്റ് ഇഎംഐ വാഗ്ദാനം ചെയ്യുന്നു. 2,000 രൂപ എക്സ്ചേഞ്ച് ഓഫറും വണ്‍പ്ലസ് 7 പ്രോയില്‍ ലഭ്യമാണ്. വണ്‍പ്ലസ് 7 ടി പ്രോയും വില്‍പ്പനയുടെ ഭാഗമാണ്, ഇതിന് വിലക്കുറവ് ലഭിക്കുന്നില്ലെങ്കിലും, 2,000 രൂപയുടെ എക്സ്ചേഞ്ച് ഡിസ്‌ക്കൗണ്ടും 12,500 ഇഎംഐയും 4,500 രൂപയില്‍ ആരംഭിക്കുന്നു. സിംഗിള്‍ വേരിയന്റില്‍ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വണ്‍പ്ലസ് 7 ടി പ്രോ 53,999 രൂപയ്ക്കാണ് വില്‍ക്കുന്നത്.


Next Story

Related Stories