Top

പ്രീമിയം ഫോണ്‍ വില്‍പനയില്‍ വണ്‍പ്ലസ് ഒന്നാമത്; ആപ്പിള്‍, സാംസങ് കമ്പനികള്‍ പിന്നില്‍

പ്രീമിയം ഫോണ്‍ വില്‍പനയില്‍ വണ്‍പ്ലസ് ഒന്നാമത്; ആപ്പിള്‍, സാംസങ് കമ്പനികള്‍ പിന്നില്‍

വിലകൂടിയ ഫോണുകളുടെ വിഭാഗത്തില്‍ ആപ്പിള്‍, സാംസങ് കമ്പനികളെ പിന്നിലാക്കി ചൈനീസ് വണ്‍പ്ലസ് മുന്നിലെത്തി. 30,000 രൂപയ്ക്ക് മുകളിലുള്ള പ്രീമിയം സെഗ്മെന്റില്‍ മാസങ്ങളായി വണ്‍പ്ലസ് ആധിപത്യം നേടുകയാണ്. 2019 ലെ മൂന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ പ്രീമിയം ഫോണുകള്‍ വിറ്റത് വണ്‍പ്ലസ് ആണ്.

കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് ഡേറ്റ പ്രകാരം 2019 ലെ മൂന്നാം പാദത്തില്‍ വണ്‍പ്ലസ് ഇന്ത്യയിലെ പ്രീമിയം സ്മാര്‍ട് ഫോണ്‍ വിഭാഗത്തെ വന്‍ മാര്‍ജിനില്‍ നയിച്ചു. 35 ശതമാനം വിപണി വിഹിതവുമായി ചൈനീസ് നിര്‍മാതാക്കള്‍ ആധിപത്യം പുലര്‍ത്തിയപ്പോള്‍ സാംസങ്ങിന് 23 ശതമാനം ഓഹരിയുണ്ട്. കുറച്ചുകാലമായി പട്ടികയില്‍ ഒന്നാമതല്ലാത്ത ആപ്പിള്‍ 22 ശതമാനം വിഹിതം നല്‍കി പ്രകടനം മെച്ചപ്പെടുത്തി. ഇവ നല്ല സംഖ്യകളാണെങ്കിലും മുന്‍ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ കുറവുണ്ടായി.

ഒപ്പോ, ഷഓമി, അസൂസ് തുടങ്ങിയ ബ്രാന്‍ഡുകളില്‍ നിന്നുള്ള പുതിയ മുന്‍നിര ലോഞ്ചുകളും ഈ ത്രൈമാസത്തില്‍ മികച്ച വില്‍പന നടത്തി. എന്നാലും ആദ്യ മൂന്ന് ബ്രാന്‍ഡുകള്‍ക്ക് മികച്ച ലീഡ് നേടാനായി. വണ്‍പ്ലസ് 7 സീരീസ് ഫോണുകളുടെ വന്‍ വില്‍പനയുടെ ഫലമാണ് വണ്‍പ്ലസിന്റെ നമ്പറുകള്‍ എന്ന് കൗണ്ടര്‍പോയിന്റ് പറയുന്നു. വിവിധ ഓണ്‍ലൈന്‍ വില്‍പനകളിലൂടെ വണ്‍പ്ലസ് 7 ന് വന്‍ വില കുറവ് നല്‍കി. ഇത് ഏറ്റവും ഉയര്‍ന്ന വില്‍പന നേടാന്‍ കമ്പനിയെ സഹായിച്ചു. തുടക്കത്തില്‍ 32,999 രൂപയ്ക്കാണ് വണ്‍പ്ലസ് 7 വിപണിയിലെത്തിയതെങ്കിലും വന്‍തോതില്‍ വിലകുറച്ച് 28,999 രൂപയായി. മൂന്നാം പാദത്തില്‍ ഈ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മൂന്നാമത്തെ ഫോണാണ് വണ്‍പ്ലസ് 7 പ്രോ.


Next Story

Related Stories