TopTop
Begin typing your search above and press return to search.

വൺപ്ലസിന്റെ വയർലസ് ചാർജറിന്റെ വില പുറത്ത്

വൺപ്ലസിന്റെ വയർലസ് ചാർജറിന്റെ വില പുറത്ത്

അതിവേഗ ചാര്‍ജിംഗ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന വണ്‍പ്ലസിന്റെ ഏറ്റവും പുതിയ വയര്‍ലസ് ചാര്‍ജറായ വാര്‍പ്പ് 30 വയര്‍ലസ് ചാര്‍ജറിന്റെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു. ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് തങ്ങളുടെ ഏറ്റവും പുതിയ ഫ്‌ലാഗ്ഷിപ്പ് സീരിസായ വണ്‍പ്ലസ് 8, വണ്‍പ്ലസ് 8 പ്രൊ എന്നീ ഫോണുകള്‍ക്കൊപ്പം ലോഞ്ച് ചെയ്ത ചാര്‍ജറിന് 3,990 രൂപയാണ് ഇന്ത്യയില്‍ വില.

വണ്‍പ്ലസ് 8 സീരിസിനെപ്പോലെ യുഎസിലേതിനേക്കാള്‍ കുറഞ്ഞ വിലയിലാണ് ഇന്ത്യയില്‍ വയര്‍ലസ് ചാര്‍ജര്‍ ലോഞ്ച് ചെയ്യുന്നത്. $69.95 ആണ് ചാര്‍ജറിന്റെ യുഎസിലെ വില. ഏകദേശം 5,300 ഇന്ത്യന്‍ രൂപ വരുമിത്. വണ്‍പ്ലസ് 8 പ്രൊ ഫോണില്‍ 30ണ വയര്‍ലസ് ചാര്‍ജിങ് സൗകര്യം ആണ് ഈ ചാര്‍ജര്‍ നല്‍കുക. നോണ്‍ വണ്‍പ്ലസ് ഫോണുകളും ഈ ചാര്‍ജര്‍ ഉപയോഗിച്ച് 10W വരെ ചാര്‍ജിങ് സ്പീഡില്‍ ചാര്‍ജ് ചെയ്യാനാവും.

30 വാട്ട് അതിവേഗ ചര്‍ജിംഗ് വിഭാഗത്തില്‍ തങ്ങളെ വെല്ലാന്‍ മറ്റാരുമില്ലെന്നാണ് വണ്‍പ്ലസിന്റെ അവകാശവാദം. ഫോണ്‍ ഒരു ദിവസം മുഴുവന്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ ചാര്‍ജ് വെറും 20 മിനിറ്റുകള്‍കൊണ്ട് നല്‍കും എന്നതാണ് വാര്‍പ് ചാര്‍ജ് 30 അഡാപ്റ്ററിന്റെ പ്രത്യേകത. മറ്റു അതിവേഗ ചാര്‍ജറുകളുടെ പ്രധാന പ്രശ്‌നമായ ഹീറ്റിംഗ് പ്രോബ്ലം വാര്‍പ് ചര്‍ജ് 30യില്‍ ഉണ്ടാകില്ലെന്നും വണ്‍ പ്ലസ് അവകശപ്പെടുന്നു.


Next Story

Related Stories