TopTop
Begin typing your search above and press return to search.

വിവോ സ്മാര്‍ട്ഫോണുകളില്‍ ഒരേ ഐഎംഇഐ നമ്പര്‍; കമ്പനിക്കെതിരെ കേസെടുത്തു

വിവോ സ്മാര്‍ട്ഫോണുകളില്‍ ഒരേ ഐഎംഇഐ നമ്പര്‍; കമ്പനിക്കെതിരെ കേസെടുത്തു

ആയിരക്കണക്കിന് വിവോ സ്മാര്‍ട്ഫോണുകളില്‍ ഒരേ ഐഎംഇഐ നമ്പര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് പോലീസ് വിവോയ്ക്കെതിരെ കേസെടുത്തു. ഡല്‍ഹിയിലെ ഒരു വിവോ സര്‍വീസ് സെന്ററില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥാന്‍ വാങ്ങിയ സ്മാര്‍ട്ഫോണിന്റെ ഐഎംഇഐ നമ്പര്‍ അതിന്റെ ബോക്സില്‍ രേഖപ്പെടുത്തിയതില്‍ നിന്നും വ്യത്യസ്തമാണെന്ന് കണ്ടെത്തിയതോടെയാണ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചത്.

മീററ്റ് പോലീസിന്റെ സൈബര്‍ സെല്‍ വിഭാഗമാണ് സംഭവയ്യില്‍ കേസെടുത്തത്. അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ 2019 സെപ്റ്റംബര്‍ 24 വരെ 13500 വിവോ സ്മാര്‍ട്ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത് ഒരേ ഐഎംഇഐ നമ്പറിലാണ് എന്ന് കണ്ടെത്തി. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ ഉപയോഗത്തിലുള്ള ഫോണുകളാണിവ. സംഭവത്തില്‍ വിവോ നോഡല്‍ ഓഫീസര്‍ ഹര്‍മഞ്ജിത് സിങിന് പോലീസ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതില്‍ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്റര്‍നാഷണല്‍ മൊബൈല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി നമ്പര്‍ അല്ലെങ്കില്‍ ഐഎംഇഐ എന്ന 15 അക്ക കോഡ് ഓരോ ഫോണുകള്‍ക്കും വ്യത്യസ്തമായിരിക്കണം. 2017 ലെ ട്രായ് നിബന്ധന അനുസരിച്ച് ഇതില്‍ വീഴ്ചവരുത്തിയാല്‍ മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.


Next Story

Related Stories