TopTop
Begin typing your search above and press return to search.

'എസ്‌കോബാര്‍ ഫോള്‍ഡ് വണ്‍'; സ്മാര്‍ട് ഫോണ്‍ അവതരിപ്പിച്ച് പാബ്ലോ എസ്‌കോബാറിന്റെ സഹോദരന്‍

എസ്‌കോബാര്‍ ഫോള്‍ഡ് വണ്‍; സ്മാര്‍ട് ഫോണ്‍ അവതരിപ്പിച്ച് പാബ്ലോ എസ്‌കോബാറിന്റെ സഹോദരന്‍

ടാബ് ലെറ്റ് സ്മാര്‍ട്ഫോണ്‍ വലിപ്പത്തിലേക്ക് മടക്കാന്‍ സാധിക്കുന്ന ഫോള്‍ഡബിള്‍ ഫോണുമായി റോബര്‍ട്ടോ ഡി ജെസ്യൂസ് എസ്‌കോബാര്‍ ഗിവിരിയ. 'എസ്‌കോബാര്‍ ഫോള്‍ഡ് വണ്‍' എന്നാണ് ഫോണിന് പേര്. കൊളംബിയ വാണിരുന്ന അധോലോക നായകന്‍ പാബ്ലോ എസ്‌കോബാറിന്റെ സഹോദരനാണ് റോബര്‍ട്ടോ.

ആറ് ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഫോണിന് 349 ഡോളറാണ് (24,881 രൂപ) വില. എട്ട് ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള പതിപ്പിന് 499 ഡോളറാണ് (35,575 രൂപ ) വില. ഏറ്റവും വിലകുറഞ്ഞ ഫോള്‍ഡബിള്‍ ഫോണ്‍ ആണ് എസ്‌കോബാര്‍ ഫോള്‍ഡ് വണ്‍. അമേരിക്കയില്‍ രൂപകല്‍പന ചെയ്ത എസ്‌കോബാര്‍ ഫോള്‍ഡ് വണ്‍ സ്മാര്‍ട്ഫോണ്‍ ഹോങ്കോങിലാണ് നിര്‍മിച്ചത്. ഒരു ലക്ഷം ഫോണുകളാണ് ആദ്യ ഘട്ടത്തില്‍ നിര്‍മിച്ചത്. സ്‌ക്രീന്‍ പുറത്തേക്ക് മടക്കും വിധമാണ് (ഔട്ട് ഫോള്‍ഡിങ്) ഇതിന്റെ ഫോള്‍ഡബിള്‍ സ്‌ക്രീന്‍. അമോലെഡ് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേ കൂടാതെ ടാബ്‌ലറ്റ് വലിപ്പമുള്ള സ്‌ക്രീന്‍ മടക്കുമ്പോള്‍ 7.8 ഇഞ്ച് വലിപ്പമുള്ള സ്‌ക്രീന്‍ ആയി മാറും.

ആന്‍ഡ്രോയിഡ് 9.0 പൈ ല്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ എട്ടാം പരമ്പര പ്രൊസസറാണ് ഉപയോഗിച്ചിരിക്കുന്നത്. 16 എംപി, 20 എംപി സെന്‍സറുകളടങ്ങുന്ന ഡ്യുവല്‍ ക്യാമറ സംവിധാനമാണിതില്‍. അഡ്രിനോ 640 ജിപിയുവും, ഡ്യുവല്‍ സിം കാര്‍ഡ് സൗകര്യവും ഫോണിനുണ്ട്. ലോക വ്യാപകമായി ഏത് നെറ്റ് വര്‍ക്കിലും ഫോണ്‍ പ്രവര്‍ത്തിക്കും.

<blockquote class="twitter-tweet"> <p lang="en" dir="ltr">Will this stop the future rapists??<br>And an important question <br>Will every rapist be treated the same way...irrespective of their social standing?!</p>— Gutta Jwala (@Guttajwala) <a href="https://twitter.com/Guttajwala/status/1202796235037405184?ref_src=twsrc^tfw">December 6, 2019</a> </blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

Next Story

Related Stories