TopTop
Begin typing your search above and press return to search.

സ്മാര്‍ട് ജപമാല അവതരിപ്പിച്ച് വത്തിക്കാന്‍

സ്മാര്‍ട് ജപമാല അവതരിപ്പിച്ച് വത്തിക്കാന്‍

ക്രൈസ്തവ വിശ്വാസികള്‍ക്കായി സ്മാര്‍ട് ജപമാല അവതരിപ്പിച്ച് വത്തിക്കാനിലെ പോപ്‌സ് വേള്‍ഡ്‌വൈഡ് പ്രെയര്‍ നെറ്റ്‌വര്‍ക്ക്. സ്മാര്‍ട്‌വാച്ച് പോലെ കയ്യിലണിയാവുന്ന ഒരു ചെറിയ ജപമാലയാണ് ഇ-റോസറി. ഒരു ആപ്പിന്റെ സഹായത്തോടെ ഇതിനെ ഫോണുമായി ബന്ധിപ്പിക്കാം.

ഓരോ പ്രാര്‍ഥനയുടെയും പുരോഗതി ആപ്പില്‍ അറിയാം. പ്രാര്‍ഥനകള്‍ നയിക്കാന്‍ ആപ്പില്‍ ഓഡിയോ പ്രെയര്‍ ഗൈഡ് സംവിധാനവുമുണ്ട്. 10 മുത്തുകളും ഒരു ക്രൂശിതരൂപവും അടങ്ങിയതാണ് ഇ-റോസറി. ഏകദേശം 8000 രൂപയാണ് ഇതിന്റെ വില. ഇ-ജപമാല ആക്ടിവേറ്റ് ചെയ്ത് പ്രെയര്‍ പ്ലാറ്റ്‌ഫോമിലും പങ്കുചേരാം. ഫിറ്റ്‌നസ് ട്രാക്കര്‍ കൂടി അടങ്ങിയതാണ് ഇ-റോസറി.

വത്തിക്കാന്‍ പുറത്തിറക്കിയ പുതിയ ഗാഡ്ജെറ്റ് ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു. ആറ്-ആക്‌സിസ് സെന്‍സിങ്, ബ്ലൂടൂത്ത് 5.0, IP67 പ്രതിരോധം, വയര്‍ലെസ് ചാര്‍ജിങ്, 15എംഎഎച്ച് ലിഥിയം അയണ്‍ ബാറ്ററി എന്നിവ പ്രധാന ഫീച്ചറുകളാണ്. പ്രാര്‍ഥന ആരംഭിച്ചുകഴിഞ്ഞാല്‍ സ്മാര്‍ട് ജപമാല പൂര്‍ത്തിയായ ഓരോ ജപമാലയുടെയും ട്രാക്ക് സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.


Next Story

Related Stories