TopTop
Begin typing your search above and press return to search.

പുത്തന്‍ തരംഗവുമായി പിട്രോണ്‍

പുത്തന്‍ തരംഗവുമായി പിട്രോണ്‍

ടെക്‌നോളജി, ലൈഫ് സ്‌റ്റൈല്‍ ആക്‌സസറീസ് ബ്രാന്‍ഡായ പിട്രോണ്‍ അതിന്റെ ബാസ്ബഡ്‌സ് ടിഡബ്ല്യുഎസ് സീരീസ്, പിട്രോണ്‍ ബാസ്ബഡ്‌സ് ലൈറ്റ് - ട്രൂ വയര്‍ലെസ് ഇയര്‍ബഡ്‌സ് എന്നിവയുടെ ഏറ്റവും പുതിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. കുറഞ്ഞ വൈദ്യുതി ഉപഭോഗവും തടസ്സമില്ലാത്തതും സുസ്ഥിരവുമായ കണക്ഷനുമാണ് ഏറ്റവും പുതിയ ബ്ലൂടൂത്ത് 5.0 ന്റെ ആകര്‍ഷണമെന്ന് കമ്പനി പറയുന്നു. വയര്‍ലെസ് സാങ്കേതികവിദ്യയുള്ള 10 എംഎം ഡൈനാമിക് ഡ്രൈവറുകള്‍ പിട്രോണ്‍ ബാസ്ബഡ്‌സ് ലൈറ്റ് അവതരിപ്പിച്ചിട്ടുണ്ട്.

1.5 മണിക്കൂര്‍ മാത്രം സൂപ്പര്‍ ചാര്‍ജ് സമയം ഉള്ളതിനാല്‍, 50 എംഎഎച്ച് ഇയര്‍ബഡുകളില്‍ ആറു മണിക്കൂര്‍ വരെ തടസ്സമില്ലാത്ത സംഗീതം കേള്‍ക്കാനാകും. ഒരു മുഴുവന്‍ ചാര്‍ജില്‍ അഞ്ചു മണിക്കൂര്‍ സംസാര സമയവും ലഭിക്കുന്നു. കോംപാക്റ്റ്, പോക്കറ്റ് വലുപ്പത്തിലുള്ള 400 എംഎഎച്ച് റീചാര്‍ജ് ചെയ്യാവുന്ന പവര്‍ കേസ് ഉപയോഗിച്ച് മൂന്നു തവണ വരെ ചാര്‍ജ് ചെയ്തുകൊണ്ട് ഒരാള്‍ക്ക് ബാസ്ബഡ്‌സ് ലൈറ്റില്‍ 20 മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള മ്യൂസിക് പ്ലേ ടൈം ആസ്വദിക്കുകയും ചെയ്യാം.

ബാസ്ബഡ്‌സ് ലൈറ്റിന്റെ നൂതന ബൈനറല്‍ സെപ്പറേഷന്‍ ഡിസൈന്‍ വലതും ഇടതും ഇയര്‍ബഡ് പരസ്പരം സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. സിംഗിള്‍ അല്ലെങ്കില്‍ രണ്ട് ഇയര്‍ബഡുകളുള്ള ഹാന്‍ഡ്സ് ഫ്രീ കോളുകള്‍ അനുവദിക്കുന്ന ഓരോ ഇയര്‍ബഡിലും അന്തര്‍നിര്‍മ്മിത മൈക്രോഫോണിലൂടെ ഇത് കൈവരിക്കാനാകും.

ഇയര്‍ബഡുകളിലെ മള്‍ട്ടി-ഫംഗ്ഷന്‍ ബട്ടണ്‍ ഹാന്‍ഡ്സ് ഫ്രീ വയര്‍ലെസ് കോളിംഗ്, സംഗീതം / കോള്‍ നിയന്ത്രണം, വോയ്സ് അസിസ്റ്റന്റ് - ആന്‍ഡ്രോയിഡ് ഫോണുകളിലെ ഗൂഗിള്‍ അസിസ്റ്റന്റ്, ഐഫോണുകളിലെ സിരി എന്നിവ സജീവമാക്കുന്നതിനും ഇത് സഹായകമാകുന്നു, ഉപയോക്താവിന് ഇത്പൂര്‍ണ്ണമായ സഞ്ചാര സ്വാതന്ത്ര്യം നല്‍കുന്നു. സൗകര്യപ്രദമായ ഇന്‍-ഇയര്‍ ഡിസൈന്‍ ഉപയോഗിച്ച് എര്‍ണോണോമിക് ആകൃതിയിലുള്ള ബാസ്ബഡ്‌സ് ലൈറ്റ് ദിവസം മുഴുവന്‍ നിങ്ങളുടെ തികഞ്ഞ കൂട്ടാളിയാണെന്ന് തെളിയിക്കാന്‍ കഴിയും.പിട്രോണ്‍ ബാസ്ബഡ്‌സ് ലൈറ്റ് വൈറ്റ്, ബ്ലാക്ക് എന്നീ രണ്ട് ക്ലാസ്സി നിറങ്ങളില്‍ ആമസോണില്‍ ഇത് 899 രൂപക്ക് ലഭിക്കുന്നു.


Next Story

Related Stories