TopTop
Begin typing your search above and press return to search.

വില കുറഞ്ഞ ബഡ്ജറ്റ് ഫോണുകള്‍ക്ക് 5 ജി സാങ്കേതികവിദ്യ എത്തിക്കുമെന്ന് ക്വാല്‍കോം

വില കുറഞ്ഞ ബഡ്ജറ്റ് ഫോണുകള്‍ക്ക് 5 ജി സാങ്കേതികവിദ്യ എത്തിക്കുമെന്ന് ക്വാല്‍കോം

വിലകുറഞ്ഞ ബഡ്ജറ്റ് ഫോണുകളില്‍ 5ജി സജ്ജമാക്കാനുള്ള ചിപ്പുകളുമായി ലോകത്തില പ്രമുഖ മൊബൈല്‍ ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍കോം. 2020 രണ്ടാം പകുതിയോടെ ആറ് ഫോണ്‍ നിര്‍മാതാക്കള്‍ സ്‌നാപ്ഡ്രാഗണ്‍ 690 5ജി പ്രൊസസറുകള്‍ ഉള്‍പ്പെടുത്തി ഫോണുകള്‍ പുറത്തിറക്കുമെന്ന് ക്വാല്‍കോം പറഞ്ഞു. ഇതോടെ 20,000 രൂപയ്ക്ക് താഴെയുള്ള 5ജി ഫോണുകള്‍ സജീവമാകും. സ്മാര്‍ട്ട്ഫോണുകള്‍ക്കായുള്ള പ്രോസസറുകളുടെയും വയര്‍ലെസ് ഡാറ്റ നെറ്റ്വര്‍ക്കുകളിലേക്ക് ഫോണുകളെ ബന്ധിപ്പിക്കുന്ന മോഡം ചിപ്പുകളുടെയും ഏറ്റവും വലിയ വിതരണക്കാരനാണ് സാന്‍ ഡീഗോ ആസ്ഥാനമായുള്ള ക്വാല്‍കോം.

അഞ്ചാം തലമുറ (5 ജി) സെല്ലുലാര്‍ ടെലികമ്മ്യൂണിക്കേഷന്‍ സാങ്കേതികവിദ്യ ഉള്‍ക്കൊള്ളുന്ന കമ്പനിയുടെ ചിപ്പുകള്‍ നിലവില്‍ സാംസങ് ഇലക്ട്രോണിക്‌സ് കോ ലിമിറ്റഡിന്റെ ഗാലക്സി ഉപകരണങ്ങള്‍ പോലുള്ള പ്രീമിയം വിലയുള്ള നിരവധി സ്മാര്‍ട്ട്ഫോണുകളിലാണ്.എന്നാല്‍ വിലകുറഞ്ഞ ഉപകരണങ്ങളിലേക്ക് സാങ്കേതികവിദ്യ എത്തിക്കുന്നതിനായി ക്വാല്‍കോം തയാറെടുക്കുന്നുവെന്നാണ് റിപോര്‍ട്ട്. സ്‌നാപ്ഡ്രാഗണ്‍ 690 എന്ന് വിളിക്കുന്ന പുതിയ ചിപ്പ് 300 മുതല്‍ 500 ഡോളര്‍ വരെ വില പ്രതീക്ഷിക്കുന്ന ഉപകരണങ്ങളിലേക്ക് കടക്കുമെന്നാണ് റിപോര്‍ട്ട്. ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ ഫോണ്‍ ബ്രാന്‍ഡിന്റെ ഉടമയായ എച്ച്എംഡി ഗ്ലോബല്‍, എല്‍ജി ഇലക്ട്രോണിക്സ് ഇങ്ക്, ലെനോവോ ഗ്രൂപ്പ് ലിമിറ്റഡിന്റെ മോട്ടറോള എന്നിവയാണ് ചിപ്പുകള്‍ ഉപയോഗിക്കാന്‍ പദ്ധതിയിടുന്നതെന്നും ഇക്കണോമിക് ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.


Next Story

Related Stories