TopTop
Begin typing your search above and press return to search.

റിയല്‍മിയുടെ ആദ്യത്തെ ഫിറ്റ്‌നസ് ബാന്‍ഡ് പുറത്തിറങ്ങി

റിയല്‍മിയുടെ ആദ്യത്തെ ഫിറ്റ്‌നസ് ബാന്‍ഡ് പുറത്തിറങ്ങി

ഇന്ത്യയില്‍ ആദ്യത്തെ ഫിറ്റ്‌നസ് ബാന്‍ഡ് പുറത്തിറക്കി ചൈനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി. ഷാവോമി എംഐ ബാന്‍ഡ് 4, ഹോണര്‍ ബാന്‍ഡ് 5 എന്നിവയാണ് വിപണിയില്‍ റിയല്‍മിയുടെ ആദ്യത്തെ വെയറബിള്‍ ഡിവൈസിന്റെ പ്രധാന എതിരാളികള്‍. റിയല്‍ ടൈം ഹാര്‍ട്ട് റേറ്റ് മോണിറ്റര്‍ കളര്‍ ഡിസ്പ്ലേ, യുഎസ്ബി ഡയറക്ട് ചാര്‍ജ്, സ്മാര്‍ട് നോട്ടിഫിക്കേഷന്‍ സൗകര്യങ്ങളും റിയല്‍മി ബാന്‍ഡിലുണ്ട്. 1499 രൂപയാണ് റിയല്‍മി ബാന്‍ഡിന് വില. കറുപ്പ്, പച്ച, മഞ്ഞ നിറങ്ങളിലാണ് ബാന്‍ഡ് വിപണിയിലെത്തുക. റിയല്‍മി.കോമില്‍ നിന്ന് ഇന്ന് മുതല്‍ ബാന്‍ഡ് വാങ്ങാം. ആമസോണിലും മറ്റ് ഓഫ് ലൈന്‍ സ്റ്റോറുകളിലും താമസിയാതെ ബാന്‍ഡ് വില്‍പനയ്ക്കെത്തും.

മറ്റ് മുന്‍നിര ഫിറ്റ്‌നസ് ബാന്‍ഡുകളില്‍ ഉള്ളതുപോലെ 24-മണിക്കൂര്‍ ഹാര്‍ട്ട് റേറ്റ് മോണിറ്ററിങ് സിസ്റ്റം, സ്ലീപ് ട്രാക്കിംഗ് ഫീച്ചറുകള്‍, ഒന്നിലധികം സ്‌പോര്‍ട്‌സ് മോഡുകള്‍ എന്നിവ ബാന്‍ഡിലുണ്ടാവും. അമോലെഡ് ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേ ആണ് ബാന്‍ഡിലുണ്ടാവുക. ഇതിലൂടെ കോള്‍ അറ്റന്‍ഡ് ചെയ്യാനും സ്മാര്‍ട്‌ഫോണിലെ നോട്ടിഫിക്കേഷനുകള്‍ മാനേജ് ചെയ്യാനും മ്യൂസിക് കണ്ട്രോള്‍ ചെയ്യാനും സാധിക്കും.

80 x 160 പിക്സല്‍ റസലൂഷനുള്ള 0.96 ഇഞ്ച് കളര്‍ ടിഎഫ്ടി എല്‍സിഡി ഡിസ്പ്ലേ പാനലാണ് റിയല്‍മി ബാന്‍ഡിന്. ഒരു ടച്ച് ബട്ടനും ഇതിനുണ്ട്. റിയല്‍മി ലിങ്ക് ആപ്പ് വഴി അഞ്ച് ബ്രൈറ്റ്നസ് മോഡുകള്‍ ബാന്‍ഡില്‍ സെറ്റ് ചെയ്യാം. ഷാവോമി എംഐ ബാന്‍ഡില്‍ ഡിസ്പ്ലേ തെളിയണമെങ്കില്‍ അതില്‍ ടച്ച് ചെയ്യേണ്ടതായുണ്ട്. എന്നാല്‍ റിയല്‍മി ബാന്‍ഡില്‍ ഗ്രാവിറ്റി സെന്‍സറിന്റെ സഹായത്തോടെ കൈ ഉയര്‍ത്തുമ്പോള്‍ തന്നെ സ്‌ക്രീന്‍ തെളിയുന്ന സൗകര്യം ലഭ്യമാണ്. നിലവില്‍ അഞ്ച് ഡയല്‍ ഫേയ്സുകളാണ് റിയല്‍മി ബാന്‍ഡിന് ഉള്ളത് എങ്കിലും ഭാവിയില്‍ ഓടിഎ അപ്ഡേറ്റിലൂടെ കൂടുതല്‍ ഡയല്‍ ഫെയ്സുകള്‍ ബാന്‍ഡില്‍ എത്തിക്കുമെന്ന് റിയല്‍മി വ്യക്തമാക്കി. കൃത്യതയുള്ള പിപിജി ഒപ്റ്റിക്കല്‍ ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, സ്ലീപ്പ് ക്വാളിറ്റി മോണിറ്റര്‍, തുടങ്ങിയ സൗകര്യങ്ങളും റിയല്‍മി ബാന്‍ഡിലുണ്ട്. ഫിറ്റ്‌നസ് ബാന്‍ഡിന് പുറമെ കമ്പനി പുതിയ വയര്‍ലെസ് ഇയര്‍ ബഡ്സും പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. ഇത് കൂടാതെ ആദ്യമായി ഒരു സ്മാര്‍ട് ടിവിയും ഈ വര്‍ഷം തന്നെ പുറത്തിറക്കുമെന്നുമാണ് റിപോര്‍ട്ടുകള്‍.


Next Story

Related Stories