TopTop
Begin typing your search above and press return to search.

റിയല്‍മീ എക്‌സ് 3 സൂപ്പര്‍ സൂം ജൂണ്‍ 26 ന് ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും

റിയല്‍മീ എക്‌സ് 3 സൂപ്പര്‍ സൂം ജൂണ്‍ 26 ന് ഇന്ത്യയില്‍ അവതരിപ്പിച്ചേക്കും

റിയല്‍മീ എക്‌സ് 3 സൂപ്പര്‍ സൂം ജൂണ്‍ 26 ന് ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപോര്‍ട്ട്. കഴിഞ്ഞ മാസം യൂറോപ്പില്‍ ഫോണ്‍ ലോഞ്ച് ചെയ്തിരുന്നു. എക്‌സ് 3 സൂപ്പര്‍ സൂമിണ് പറമെ എക്സ് 3, എക്സ് 3 പ്രോ സ്മാര്‍ട്ട്ഫോണുകളും ഇന്ത്യന്‍ വിപണിയിലെത്തും. സൂപ്പര്‍ സൂമിന് ഇന്ത്യയില്‍ 30,000 രൂപയില്‍ താഴെയാകാം വില. ഇന്ത്യയുടെ വില യൂറോപ്യന്‍ വിലയേക്കാള്‍ കുറവായിരിക്കാം. യൂറോപ്പില്‍ വില 499 യൂറോ (ഏകദേശം 43,300 രൂപ) .

റിയല്‍മീ എക്സ് 3 സൂപ്പര്‍ സൂം ഒരു സ്നാപ്ഡ്രാഗണ്‍ 855+ ചിപ്സെറ്റ് ഉപയോഗിക്കുന്നു. എക്സ് 3 സൂപ്പര്‍ സൂമിന്റെ ഇന്ത്യന്‍ കൗണ്ടര്‍പാര്‍ട്ടിനായി റിയല്‍മിക്ക് വ്യത്യസ്ത പദ്ധതികളുണ്ട്. ഇന്ത്യയിലെ എക്സ് 3 സൂപ്പര്‍ സൂമില്‍ മറ്റൊരു ചിപ്സെറ്റ് ഉണ്ടാകും. എന്നാലിത് ഏത് പ്രോസസ്സറായിരിക്കുമെന്ന് അറിയില്ല. മിക്കവാറും സ്നാപ്ഡ്രാഗണ്‍ 7 സീരീസ് ചിപ്സെറ്റിനെ മാറ്റി ഇന്ത്യന്‍ വിപണിയില്‍ സ്നാപ്ഡ്രാഗണ്‍ 855+ പ്രോസസറിനെ സ്ഥാപിച്ചേക്കും.

6.6 ഇഞ്ച് എഫ്എച്ച്ഡി + എല്‍സിഡി ഡിസ്പ്ലേയോടൊപ്പം 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റും നല്‍കുന്നു. 64 മെഗാപിക്സല്‍ മെയിന്‍ സെന്‍സര്‍, 8 മെഗാപിക്സല്‍ അള്‍ട്രാവൈഡ് സെന്‍സര്‍, 8 മെഗാപിക്സല്‍ പെരിസ്‌കോപ്പ് സെന്‍സര്‍, 2 മെഗാപിക്സല്‍ മാക്രോ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്ന ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണമുണ്ട്. എക്സ് 3 സൂപ്പര്‍ സൂം 60എക്സ് ഡിജിറ്റല്‍ സൂം വരെ വാഗ്ദാനം ചെയ്യുന്നു, ഒപ്റ്റിക്കല്‍ സൂം 5എക്സ് ആയിരിക്കും. 30വാട്സ് ഫാസ്റ്റ് ചാര്‍ജിംഗുള്ള 4200 എംഎഎച്ച് ബാറ്ററിയാണ് റിയല്‍മീ എക്സ് 3 സൂപ്പര്‍ സൂമിലുണ്ടാകുക.


Next Story

Related Stories