TopTop
Begin typing your search above and press return to search.

പുത്തന്‍ ഫീച്ചറുകളുമായി ഇന്ത്യയിലെ ആദ്യ 5ജി ഫോണ്‍ പുറത്തിറങ്ങി

പുത്തന്‍ ഫീച്ചറുകളുമായി ഇന്ത്യയിലെ ആദ്യ 5ജി ഫോണ്‍ പുറത്തിറങ്ങി

രാജ്യത്തെ ആദ്യത്തെ 5 ജി ഫോണ്‍ എക്സ് 50 പ്രൊ 5ജി പുറത്തിറക്കി ചൈനീസ് ഫോണ്‍ നിര്‍മാണ കമ്പനിയായ റിയല്‍മി. ക്വാല്‍കം സ്‌നാപ്ഡ്രാഗണ്‍ 865 പ്രൊസസ്സര്‍ 65 വാട്ട് ഡാര്‍ട്ട് ഫാസ്റ്റ് ചാര്‍ജിംഗ് തുടങ്ങി നിരവധി സവിശേഷതകളുള്ള ഫോണാണിത്. ആറ് ജിബി മുതല്‍ 12 ജിബി വരെയുള്ള റാം ലഭ്യമാക്കുന്ന വേരിയന്റുകളും ലഭ്യമാണ്. ഇവയ്ക്ക് 37.999 രൂപ മുതല്‍ 44,999 രൂപ വരെയാണ് വില. മോസ് ഗ്രീന്‍, റസ്റ്റി റെഡ് നിറങ്ങളില്‍ ഇത് വരുന്നു. ഫ്ളിപ്പ്കാര്‍ട്ടിലും റിയല്‍മി ഡോട്ട് കോമിലും ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും. .

എന്‍എസ്എ, എസ്എ മോഡുകളെ പിന്തുണയ്ക്കുന്ന 5ജി ഫോണാണ് റിയല്‍മി എക്‌സ് 50 പ്രോ 5 ജി. എന്നാല്‍ 5ജി ലോഞ്ച് ചെയ്യുന്നതുവരെ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് 4ജി ഉപയോഗിക്കാം. സ്മാര്‍ട്ട് 5ജി ഉപയോഗിച്ച് എക്‌സ് 50 പ്രോ 5ജിക്ക് 4ജി, 5ജി നെറ്റ്വര്‍ക്കുകള്‍ക്കിടയില്‍ മാറാന്‍ കഴിയുമെന്ന് റിയല്‍മി അവകാശപ്പെടുന്നു. ഇരട്ട-ചാനല്‍ നെറ്റ്വര്‍ക്ക് ആക്സിലറേഷനും ഉണ്ട്. ഇത് പരമാവധി 1.5 ജിബിപിഎസ് വേഗം നല്‍കുമെന്ന് കമ്പനി വകാശപ്പെടുന്നു.

ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐയിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. പിന്നില്‍ 64 മെഗാപിക്സല്‍ ക്യാമറ ഉള്‍ക്കൊള്ളുന്ന ഒരു ക്വാഡ് ക്യാമറ. ഈ ക്യാമറ 20 എക്സ് ക്യാമറ സൂം ശേഷിയുള്ളതാണ്. ഡ്യുയല്‍ സെല്‍ഫി ക്യാമറക്ക് 32 മെഗാപിക്സല്‍ വൈഡ് ആംഗിള്‍ സോണി ഐഎംഎക്സ് 616 സെന്‍സറും 8 മെഗാപിക്സലിന്റെ അള്‍ട്രാ വൈഡ് ആംഗിള്‍ ക്യാമറയുമുണ്ട്. 12 ജിബി വരെ എല്‍പിഡിഡിആര്‍5 റാമും 256 ജിബി യുഎഫ്എസ് 3.0 സ്റ്റോറേജുമായി സംയോജിപ്പിച്ച ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 865 പ്രൊസസര്‍ ഫോണിന് ശക്തി പകരുന്നു. 4200 എംഎഎച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. 65 വാട്ട് സൂപ്പര്‍ ഡാര്‍ട്ട് ചാര്‍ജ് എന്ന അതിവേഗ ചാര്‍ജിങ് സാങ്കേതിക വിദ്യയ്ക്ക് ഫോണ്‍ 35 മിനുട്ടില്‍ ഫോണ്‍ പൂര്‍ണമായി നിറക്കാന്‍ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 90ഹെര്‍ട്സ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയും ഫോണിന്റെ മുഖ്യ സവിശേഷതകളിലൊന്നാണ്.


Next Story

Related Stories