TopTop
Begin typing your search above and press return to search.

ഏറെ പ്രത്യേകതകളുമായി റെഡ്മി കെ30 പുറത്തിറങ്ങി

ഏറെ പ്രത്യേകതകളുമായി റെഡ്മി കെ30 പുറത്തിറങ്ങി

റെഡ്മിയുടെ പുതിയ മോഡല്‍ കെ30 സ്മാര്‍ട്ട്ഫോണ്‍ ചൈനയില്‍ പുറത്തിറക്കി. 4ജി, 5ജി വേരിയന്റുകളില്‍ ലഭ്യമാണ്. 5ജി യുടെ അടിസ്ഥാന പതിപ്പ് 1,999 യുവാന്‍ (ഏകദേശം 20,000 രൂപ) വരും. 5ജി നിലവിലില്ലാത്തതിനാല്‍ ഇപ്പോള്‍ കെ30 ഇന്ത്യയിലും മറ്റിടങ്ങളിലും എത്തുന്നത് സംബന്ധിച്ച് സ്ഥിരീകരണമില്ല. ഗ്രേഡിയന്റ് പാറ്റേണ്‍ നല്‍കി രൂപ കല്‍പനയില്‍ മികച്ച് നില്‍ക്കുന്ന ഫോണിന് വേഗതയേറിയ ഡിസ്പ്ലേ, കൂടുതല്‍ ശക്തമായ ചിപ്സെറ്റ്, മികച്ച ക്യാമറകള്‍ എന്നിവയും പ്രത്യേകതകളാണ്.

6.67 ഇഞ്ച് ഐപിഎസ് എല്‍സിഡി 20:9 ഡിസ്പ്ലേ, ഡ്യുവല്‍ സെല്‍ഫി ക്യാമറ, എല്‍സിഡി ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറിനെ ഫ്രെയിമിലേക്ക് തള്ളിവിടുന്നു. 120 മെഗാപിക്സല്‍ വൈഡ് ആംഗിള്‍ ക്യാമറയുമായി 120 ഡിഗ്രി ഫീല്‍ഡ് വ്യൂ ഉള്ള ഈ ക്യാമറയ്ക്കു പുറമേ ഡെപ്ത് ഡാറ്റയ്ക്കായി 2 മെഗാപിക്സല്‍ ക്യാമറയും മാക്രോ ഫോട്ടോകള്‍ക്കായി 5 മെഗാപിക്സല്‍ ക്യാമറയും വേറെ ഉണ്ട്. മുന്‍വശത്ത്, 20 മെഗാപിക്സല്‍ പ്രധാന ക്യാമറയും 2 മെഗാപിക്സല്‍ ഡെപ്ത് ക്യാമറയും ചേര്‍ന്നതാണ്. വെള്ള, നീല, ചുവപ്പ്, പര്‍പ്പിള്‍ എന്നീ നാല് ഗ്രേഡിയന്റ് നിറങ്ങളില്‍ ലഭ്യമാണ്. മുന്നിലും പിന്നിലും ഗോറില്ല ഗ്ലാസ് 5 പാനലുകളും ഉപയോഗിക്കുന്നു.

കെ 30-ന് നാല് വേരിയന്റുകളുണ്ട്. അടിസ്ഥാന വേരിയന്റ് 6 ജിബി റാമിനും 64 ജിബി സ്റ്റോറേജിനുമായി 1,999 യുവാന്‍ (ഏകദേശം 20,000 രൂപ) മുതല്‍ ആരംഭിക്കുന്നു. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിനായി, 2,299 യുവാന്‍ (ഏകദേശം 23,000 രൂപ) നല്‍കേണ്ടിവരും. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഹൈ എന്‍ഡ് വേരിയന്റിന് 2,599 യുവാന്‍ (ഏകദേശം 26,000 രൂപ) വിലവരും. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മറ്റ് വേരിയന്റിന് 2,899 യുവാന്‍ (ഏകദേശം 29,200 രൂപ) വിലവരും. റെഡ്മി കെ30 4ജി വേരിയന്റിലും നാല് വേരിയന്റുകളുണ്ട്. റെഡ്മി കെ30 ന്റെ പതിവ് 4ജി വേരിയന്റ് സ്നാപ്ഡ്രാഗണ്‍ 730 ജി ചിപ്സെറ്റ് ഉപയോഗിക്കുന്നു. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള എംഐയുഐ 11 ആണ് ഇതിലുള്ളത്. അതേസമയം, 5ജി വേരിയന്റ് 7 എന്‍എം സ്നാപ്ഡ്രാഗണ്‍ 765 ജി ചിപ്സെറ്റ് ഉപയോഗിക്കുന്നു. ഇത് വ്യാപകമായി ലഭ്യമായ 5ജി ബാന്‍ഡുകളെ പിന്തുണയ്ക്കും. 5ജി വേരിയന്റിന് 30വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് സിസ്റ്റത്തിനുള്ള പിന്തുണയും 4ജി വേരിയന്റിന് 27വാട്സ് ഫാസ്റ്റ് ചാര്‍ജിംഗ് സിസ്റ്റവും ലഭിക്കു


Next Story

Related Stories