ജിയോഫൈബര്‍ ഉപയോക്താക്കള്‍ക്കായി റിലയന്‍സ് ജിയോ പുതിയ ജിയോ ടിവി ക്യാമറ അവതരിപ്പിച്ചു. ജിയോ ഫൈബര്‍ സെറ്റ് ടോപ്പ് ബോക്സ് വഴി വീഡിയോകോള്‍ ചെയ്യുന്നതിന് ഇത് സഹായിക്കും. 2999 രൂപയാണ് ജിയോ ടിവി ക്യാമറയുടെ വില. ജിയോ.കോം എന്ന വെബ്സൈറ്റ് വഴിയാണ് വില്പന. ഇഎംഐ സൗകര്യവും ലഭ്യമാണ്. ഒരു വര്‍ഷം വരെ വാറന്റി ക്യാമറയ്ക്കുള്ളത്. വാങ്ങിയ ക്യാമറയ്ക്ക് എന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങളുണ്ടെങ്കില്‍ ഏഴ് ദിവസത്തിനുള്ളില്‍ മാറ്റിവാങ്ങാമെന്നും കമ്ബനി പറയുന്നു.
ജിയോ ഫൈബര്‍ സെറ്റ് ടോപ് ബോക്സിനൊപ്പം ജിയോ ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ ക്യാമറ ലഭിക്കുകയുള്ളൂ. സാധാരണ യുഎസ്ബി പ്ലഗ് ഉപയോഗിച്ച് ഈ ക്യാമറ സെറ്റ് ടോപ്പ് ബോക്സുമായി ബന്ധിപ്പിക്കാം. ജിയോ കോള്‍ ആപ്പ് വഴിയാണ് വീഡിയോകോള്‍ ചെയ്യാന്‍ സാധിക്കുക.120 ഡിഗ്രി ഫീല്‍ഡ് ഓഫ് വ്യൂ നല്കുന്ന ക്യാമറയില്‍ കൂടുതല്‍ ആളുകളെ ഫ്രെയിമില്‍ ഉള്‍ക്കൊള്ളാനാവും. 93 ഗ്രാം ആണ് ക്യാമറയുടെ ഭാരം.ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള സ്ട്രീമിങ് മീഡിയാ പ്ലെയറാണ് ജിയോ ഫൈബര്‍ സെറ്റ് ടോപ്പ് ബോക്സ്. ഇതുവഴി ഹോട്സ്റ്റാര്, യൂട്യൂബ്, വൂട്ട്, ജിയോ സാവന്‍ പോലുള്ള ഒടിടി ആപ്ലിക്കേഷനുകള്‍ വഴിയുള്ള ഉള്ളടക്കങ്ങള്‍ ടെലിവിഷനില്‍ കാണാനാവും.