TopTop

ഗാലക്സി നോട്ട് 10 ലൈറ്റ് സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചു

ഗാലക്സി നോട്ട് 10 ലൈറ്റ് സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചു

ട്രിപ്പിള്‍ ക്യാമറകളുമായി സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ് സ്മാര്‍ട്ഫോണ്‍ അവതരിപ്പിച്ചു. ഫോണിന്റെ വിലയും മറ്റ് വിവരങ്ങളും ജനുവരി ഏഴിന് ആരംഭിക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയില്‍ പുറത്തുവിടും. അതേസമയം ഫോണ്‍ വിപണിയില്‍ എന്ന് എത്തുമെന്ന് അറിവില്ല. ഗാലക്സി നോട്ട് പരമ്പരയിലെ ഫോണ്‍ ആയതിനാല്‍ തന്നെ ഗാലക്സി നോട്ട് ലൈറ്റ് ഫോണിനൊപ്പം ഒരു എസ് പെനും ലഭിക്കും. ഇന്‍ ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറാണ് ഫോണിന് നല്‍കിയിരിക്കുന്നത്.

ഗാലക്സി നോട്ട് 10 ഫോണിന് സമാനമാണ് ഇതിന്റെ രൂപകല്‍പന. ഒരു 10 എന്‍എം ഒക്ടാകോര്‍ പ്രൊസസറാണ് ഫോണിലുണ്ടാവുക. വിപണികള്‍ക്കനുസരിച്ച് ചിപ്പില്‍ മാറ്റമുണ്ടാവുമെന്നാണ് വിവരം. ആറ് ജിബി റാം + 128 ജിബി സ്റ്റോറേജ്, എട്ട് ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് പതിപ്പുകളാണ് ഗാലക്സി നോട്ട് 10 ലൈറ്റിനുള്ളത്. 1080 ഃ 2400 പിക്സലിന്റെ 6.7 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഇന്‍ഫിനിറ്റി-ഒ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേ, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍, ഡ്യുവല്‍ പിക്സല്‍ ഓട്ടോഫോക്കസ് സൗകര്യങ്ങളോടെയുള്ള 12 എംപി പ്രധാന ക്യാമറ, 12 എംപി വൈഡ് ആംഗിള്‍ ക്യാമറ, 12 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയാണ് ഫോണിലുള്ളത്. 32 മെഗാപിക്സലിന്റേതാണ് സെല്‍ഫി ക്യാമറ. 128 ജിബി ഇന്റേണല്‍ സ്റ്റോറേജും 4500 എംഎഎച്ച് ബാറ്ററിയില്‍ അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്.


Next Story

Related Stories